fbpx
കേരളം

പ്രൗഢിയുടെ പുണ്യ സൗധം; പുനർനിർമിച്ച നാട്ടിക പള്ളി ഉദ്ഘാടനത്തിന് തയ്യാറായി

ഗൾഫിലെ മനോഹാരിതയെ സൂചിപ്പിക്കുംവിധം ഒരു ദേവാലയം കേരളത്തിലും പൂർത്തിയായിരിക്കുന്നു
മറ്റെവിടെയുമല്ല ലോക മലയാളികളെ പ്രതിധാനം ചെയ്യുന്ന ബിസിനസ്മാൻ എം എ യൂസഫലിയുടെ സ്വന്തം നാട്ടികയിൽ അദ്ദേഹം തന്നെ മുൻകൈയെടുത്ത് നിർമ്മിച്ച നാട്ടിക മുഹിയുദ്ദീൻ ജുമാ മസ്ജിദ് പുനർ നിർമാണം പൂർത്തീകരിച്ച് മെയ് രണ്ടിന് ഉദ്ഘാടനം നിർവഹിക്കാനായി തയ്യാറായിരിക്കുന്നു.

പത്ത് കോടിയോളം രൂപ രൂപ ചെലവഴിച്ചാണ് ഈ പള്ളി പണി പൂർത്തീകരിച്ചത് ഈ ദേവാലയത്തിനു സമീപത്ത് തന്നെയാണ് യൂസഫലിയുടെ മാതാപിതാക്കളുടേയും പൂർവികരുടെയും ഖബർസ്ഥാൻ നിലകൊള്ളുന്നത്.

പൂർവികരുടെ ഓർമ്മകളെ സാക്ഷിനിർത്തി പള്ളി നിർമ്മിക്കാൻ കഴിഞ്ഞതിൽ സന്തുഷ്ടനാണെന്ന് യൂസഫലി പറഞ്ഞു പൂർണമായും പ്രകൃതി സൗഹൃദമായാണ് നിർമ്മാണം പൂർത്തിയാക്കിയത് എന്നും അദ്ദേഹം പറഞ്ഞു
നിലവിൽ സന്ദർശനത്തിനായി തുറന്നു കൊടുത്ത പള്ളി ഒന്ന് സന്ദര്ശിക്കുന്നതിനായി പല ദേശക്കാരും നാട്ടികയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്.

മഴവെള്ളം ഒഴുകി പോകാതെ വളപ്പിൽ തന്നെയുള്ള കുളത്തിൽ വന്നുചേരുന്ന രീതിയിലുള്ള ഒരുക്കങ്ങളും ചെയ്തു.

നിർമ്മാണം പൂർത്തീകരിച്ചതിനുശേഷമാണ് നാട്ടിക ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിക്ക് എം എ യൂസഫലി പള്ളിയുടെ താക്കോൽ കൈമാറിയത്

മെയ് രണ്ടിന് നടക്കുന്ന ഉദ്ഘാടനത്തിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങൾ,സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത സെക്രട്ടറി പ്രൊഫ: ആലിക്കുട്ടി മുസ്ലിയാർ തുടങ്ങിയവർ പങ്കെടുക്കും

error: Content is protected !!