fbpx
ദുബായ്

അടുത്ത മാസം ഇന്ധനവില വർദ്ധിക്കും

ദുബായ്:യു എ ഇ യിൽ ഇന്ധനവിലയിൽ അടുത്ത മാസം മാറ്റമുണ്ടാകും.

മേയ് മാസത്തിലെ വാറ്റുൾപ്പടെയുള്ള പുതുക്കിയ വിലവിവരം ഊർജമന്ത്രാലയം പുറത്തുവിട്ടു.

പെട്രോൾ സ്പെഷ്യൽ 95-ന് ലിറ്ററിന് 2.34 ദിർഹമാണ് പുതുക്കിയ നിരക്ക്. ഏപ്രിലിൽ ലിറ്ററിന് 2.11 ദിർഹമായിരുന്നു സ്പെഷ്യൽ 95-ന്റെ വില.

സൂപ്പർ 98-ന്റെ വില 2.23 ദിർഹത്തിൽ നിന്ന് ലിറ്ററിന് 2.48 ദിർഹമായി ഉയരും. ഡീസൽ വിലയിലും നേരിയ വർധനവുണ്ടാകും.

ലിറ്ററിന് 2.49 ദിർഹമാണ് ഏപ്രിൽ മാസത്തിലെ ഡീസൽ വില. അടുത്തമാസം ഇത് 2.53 ദിർഹമായി ഉയരും

error: Content is protected !!