fbpx
അബൂദാബി

ഇനി റോബോട്ട് യുഗം; അബുദാബിയിൽ നിന്നും വാർത്തകൾ വായിക്കാൻ റോബോട്ട് റെഡി

അബുദാബി∙ മർഹബൻ, അഹ്​ലൻ ബികും ഇലന്നഷറൽ അഖ്ബാരിയ… അതായത് നമസ്കാരം, വാർത്തകൾ വായിക്കുന്നത് റോബട്. അറബിക് ഭാഷയിൽ ലോകത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ന്യൂസ് റീഡർ വാർത്ത വായിക്കുന്നത് വൈകാതെ അബുദാബിയിൽ നിന്നു കേൾക്കാം.

ഒരേസമയം അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ വാർത്ത വായിക്കാൻ ശേഷിയുള്ള ലോകത്തെ ആദ്യ നിർമിത ന്യൂസ് ആങ്കറിനെ നിയോഗിക്കുന്നത് അബുദാബി മീഡിയയാണ്. ചൈനീസ് കമ്പനിയായ സോഗൂ ഇൻകോർപറേറ്റുമായി ധാരണാപത്രം ഒപ്പിട്ടു.

നിർമിത ബുദ്ധി മന്ത്രാലയത്തിൽ ആർട്ടിഫിഷ്യൻ ഇന്റലിജൻസ് സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമയുടെ സാന്നിധ്യത്തൽ അബുദാബി മീഡിയ കമ്പനി ഡയറക്ടർ ജനറൽ ഡോ. അലി ബിൻ തമീമും സോഗു വോയ്സ് ഇന്ററാക്‌ഷൻ ടെക്നോളജി സെന്റർ ജനറൽ മാനേജർ വാങ് യാൻഫെങുമാണ് കരാറിൽ ഒപ്പുവച്ചത്. സാധാരണ വാർത്താ അവതാരകരെ പോലെ തന്നെ പ്രാധാന്യം അനുസരിച്ച് വാർത്ത വായിക്കാൻ റോബട്ടിന് സാധിക്കും.‌

error: Content is protected !!