fbpx
അബൂദാബി

അക്ഷരവെളിച്ചമേകി അബുദാബി പുസ്തകോത്സവം സമാപിച്ചു

അബുദാബി:ഒരാഴ്ച നീണ്ടുനിന്ന അബുദാബി പുസ്തകോത്സവം സമാപിച്ചു. നാഷണൽ എക്സിബിഷൻ സെന്ററിൽ നടന്ന പുസ്തകോത്സവം വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമവേദിയായി. യു.എ.ഇ.യിലെ ഇന്ത്യക്കാർക്ക് അഭിമാനിക്കാനുള്ള നിരവധി മുഹൂർത്തങ്ങൾക്കാണ് ഇത്തവണ പുസ്തകോത്സവ വേദി സാക്ഷ്യംവഹിച്ചത്. പുസ്തകോത്സവത്തിലെ അതിഥിരാഷ്ടമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടതുമുതൽ നിരവധി ആഘോഷ പരിപാടികൾക്കും തുടക്കമായിരുന്നു. മേളയിലെ ഏറ്റവും വിശാലമായ പവലിയനാണ് ഇന്ത്യ ഒരുക്കിയത്.

ഇന്ത്യയിൽനിന്നുള്ള ഇരുപത്തഞ്ചിലധികം പ്രസാധകരും ഇരുപത്തിമൂന്നോളം എഴുത്തുകാരും മേളയുടെ ഭാഗമായി. യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി വിവർത്തനം ചെയ്ത പുസ്തകമടക്കം മലയാളികളടക്കമുള്ളവരുടെ നിരവധി പുസ്തകങ്ങളുടെ പ്രകാശനം കഴിഞ്ഞ ദിവസങ്ങളിലായി നടന്നു.

ഇന്ത്യൻ പവലിയൻ സന്ദർശിക്കാൻ യു.എ.ഇ. ഭരണാധികാരികളും നിരവധി സ്വദേശി എഴുത്തുകാരും വായനക്കാരുമെത്തിയിരുന്നു. തിങ്കളാഴ്ച നടന്ന ചടങ്ങിൽ യു.എ.ഇ. സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ പങ്കെടുത്തു.

ഇന്ത്യൻ സാഹിത്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അദ്ദേഹം ഇന്ത്യയിൽ നിന്നുള്ള പ്രസാധകരുമായി സംവദിച്ചു. ഇന്ത്യാ യു.എ.ഇ. സാംസ്കാരിക ഐക്യം ശക്തമാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു
യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി പങ്കെടുത്തു

error: Content is protected !!