fbpx
റാസൽഖൈമ

റാസ്‌ അല്‍ ഖൈമ സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂള്‍ ഇരുപതാം വര്‍ഷത്തിലേക്ക്, ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് നാളെ തുടക്കമാകും.

റാസൽഖൈമ: മികവിന്‍റെയും നേട്ടങ്ങളുടെയും ഇരുപത് ആണ്ടുകള്‍ പൂര്‍ത്തിയാക്കുന്ന സ്കോളേഴ്സ് ഇന്ത്യൻ സ്കൂൾ uae യുടെ സഹിഷ്ണുത വർഷത്തിന്റ ഭാഗമായി നാളെ മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യ മാർന്ന പരിപാടികൾ ആരംഭിക്കും. ‘ഇന്‍ക്യുബേറ്റര്‍’ എന്ന പേരില്‍ വിപുലമായ ഒരു ഏക്‌സിബിഷന്‍ സംഘടിപ്പിക്കുകയാണ്.മെയ്‌ 3 വെള്ളിയാഴ്ച .വൈകുന്നേരം 4 മുതല്‍ 11 വരെ സ്കോളേഴ്സ് സ്കൂളില്‍ വെച്ചാണ് എക്സിബിഷന്‍ നടക്കുന്നത് .ശാസ്ത്രം ,ഗണിതം, സാമൂഹ്യ ശാസ്ത്രം, കല, സംസ്കാരം, കായികം തുടങ്ങി വിവിധ മേഖലകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് എക്സിബിഷന്‍ അണിഞ്ഞൊരുങ്ങുന്നത്.
പഠിച്ച കാര്യങ്ങള്‍ പ്രവര്‍ത്തിയില്‍ കൊണ്ടുവരുമ്പോഴാണ് പഠന പ്രക്രിയ പൂര്‍ത്തിയാകുന്നത്.ക്ലാസ്സ്മുറിയുടെ വിരസത യില്‍ നിന്ന് സര്‍ഗാത്മകമായ ഒരന്തരീക്ഷത്തിലേക്ക് കുട്ടികളെ ഉയര്‍ത്തുകയാണ് ഈ എക്സിബിഷന്‍റെ മുഖ്യലക്ഷ്യങ്ങളില്‍ ഒന്ന്.പുതിയ ലോകം ആവശ്യപ്പെടുന്നത് പുതിയ നൈപുണ്യങ്ങളും മികവുകളുമാണ്.വരുംകാലഘട്ടത്തിന്‍റെ വെല്ലുവിളികള്‍ ഏറ്റെടുക്കുവാന്‍കുട്ടികളെ പര്യാപ്തരാക്കേണ്ടതുണ്ട്.അതിനായി ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും നൂതന പ്രവണത കള്‍ കുട്ടികള്‍ മനസിലാക്കുകയും അവ പാഠ്യ വിഷയങ്ങളില്‍ പ്രയോഗിക്കുകയും ചെയ്യേണ്ടതുണ്ട്.ഈ ലക്ഷ്യപ്രാപ്തിക്കായി കുട്ടികളെ സജ്ജരാക്കുകയാണ് ഈ എക്സിബിഷനിലൂടെ സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂള്‍ ഉദ്ദേശിക്കുന്നത്
2008 മുതല്‍ പല ഘട്ടങ്ങളിലായി സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂള്‍ ഇതുപോലുള്ള പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നു .എല്‍.കെ.ജി മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എക്സിബിഷന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. വിവിധ തരത്തിലുള്ള പ്രവര്‍ത്തന മാതൃകകള്‍, നിശ്ചല ദൃശ്യങ്ങള്‍, ഗൃഹാതുരത്വം ഉണര്‍ത്തുന്ന സാംസ്കാരിക തനിമയാര്‍ന്ന പ്രദര്‍ശനങ്ങള്‍, അന്വേഷണാത്മകമായ പ്രൊജെക്ടു കള്‍, വിനോദപരിപാടികള്‍,വിവിധ കലാരൂപങ്ങള്‍ എന്നിങ്ങനെ വിപുലമായ ഒരു പ്രവര്‍ത്തി പരിചയ മേളയാണ് സജ്ജീകരി ക്കുന്നത്. വിദ്യാഭ്യാസത്തെ ഒരു കച്ചവടമായി കാണുന്ന സമകാലീന ചുറ്റുപാടില്‍ കുട്ടികളുടെ സര്‍ഗോന്മുഖമായ വികസനത്തിനായി ലാഭേച്ഛ തെല്ലുമില്ലാതെയാണ് സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂള്‍ ഇതുപോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പാഠ്യവിഷയങ്ങളുടെ സാധ്യതകള്‍ അറിയാതെ കാണാപ്പാഠം പഠിക്കുകയും പരീക്ഷ കഴിഞ്ഞ് മറവിയുടെ ലോകത്തേക്ക് പോവുകയുമാണ് സാധാരണ ചെയ്യുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തനോന്മുഖമായ പഠനാന്തരീക്ഷം നിലനിര്‍ത്താനാണ് സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂള്‍ ശ്രമിച്ചുകൊ ണ്ടിരിക്കുന്നതെന്ന് സ്കൂൾ ചെയർമാൻ ഹബീബ് റഹ്മാൻ മുണ്ടോൾ അറിയിച്ചു.
വിവിധമേഖലകളിലായി 20 ക്ലബ്ബുകള്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാ നായിനാട്ടിലെ കലോത്സവങ്ങളെ ഓര്‍മിപ്പിക്കും വിധം എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിവല്‍ സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂളിന്‍റെ മാത്രം പ്രത്യേകതയാണ്. ഇത്തരം പ്രവര്‍ത്തികളുടെ പ്രതിഫലനമായിട്ടാണ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി നൈനാന്‍ അജു ഫിലിപ്പ് UAE യിലെ ഏറ്റവും മികച്ച വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ഷെയ്ഖ് ഹംദാന്‍ അവാര്‍ഡിന് അര്‍ഹനായത്.

നിരവധി വെല്ലുവിളികളെ തരണം ചെയ്താണ്‘ഇന്‍ക്യുബേറ്റര്‍’ എന്ന ലക്ഷ്യത്തിലേക്ക് സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂള്‍ എത്തിച്ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ആവശ്യമായ നൈപുണികളെ പറ്റി UAE അടക്കമുള്ള രാജ്യങ്ങള്‍ ചിന്തിക്കുന്ന ഈ അവസരത്തില്‍ അത്തരം കഴിവുകളെ സുദൃഢമാക്കുന്നതാണ് സ്കോളേഴ്സ് ഇന്‍ക്യുബേറ്റര്‍ എന്ന പ്രവൃത്തി പരിചയമേള എന്ന് സ്കൂൾ ചെയർമാൻ ഹബീബ് റഹ്മാൻ മുണ്ടോൾ പറഞ്ഞു.

ടാന്‍സന്‍ ഹബീബ് (വൈസ് ചെയര്‍മാന്‍ )പ്രൊഫ.അബുബക്കര്‍ (പ്രിന്‍സിപ്പാള്‍) ശ്യാമള പ്രസാദ്‌ (ഫൈനാന്‍സ് കണ്ട്രോളര്‍) പ്രസാദ്‌ ടി പി ( അക്കാഡമിക് അഡ്വൈസര്‍ ) താജു കെ.എച്ച് (അക്കാഡമിക് സൂപ്പര്‍വൈസര്‍.)എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!