fbpx
ദുബായ്

വൈറലായി പാര്‍ക്കിങ് തര്‍ക്കം; ഡ്രൈവറും ജീവനക്കാരനും ചിത്രമെടുത്തവനും പിടിയിൽ

ദുബായ്: പാര്‍ക്കിങ് തര്‍ക്കം വൈറലായതിനെ തുടര്‍ന്ന് മൂന്നുപേര്‍ ദുബായ് പോലിസിന്റെ പിടിയിലായി. വാലറ്റ് പാര്‍ക്ക് ചെയ്തതിന്റെ പണം നല്‍കാതെ പോയ യുവതിയുടെ കാറിന്റെ ബോണറ്റില്‍ കയറിയിരുന്ന ജീവനക്കാരനും, അദ്ദേഹത്തെ കാറില്‍നിന്നും തള്ളിയിടാന്‍ ഓടിച്ച് പോയ യുവതിയും, ഈ ചിത്രമെടുത്ത് പോസ്റ്റിട്ട യുവാവുമാണ് പിടിയിലായത്. ദുബായ് ജുമൈറയിലാണ് സംഭവം. പണം നൽകാതെ പോകാൻ തുനിഞ്ഞ യുവതിയുടെ കാർ ജുമൈറ റോഡിൽ തടഞ്ഞുനിർത്തി ബോണറ്റിൽ കയറി ഇരുന്ന ജീവനക്കാരനെ താഴെ ഇടാൻ തുടരെ ശ്രമിക്കുകയും ഇതു മറ്റു വാഹനങ്ങൾക്ക് ഏറെ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു.

ഇത്തരം വീഡിയോകള്‍ പരസ്യമായി പ്രചരിപ്പിച്ചാല്‍ അഞ്ച് ലക്ഷം ദിര്‍ഹം പിഴയും ആറുമാസം വരെ തടവുമാണ് ശിക്ഷ. കാര്‍ ഡ്രൈവറും പാര്‍ക്കിങ് ജീവനക്കാരനും അറബികളാണ്.

error: Content is protected !!