fbpx
ടെക്നോളജി

അടിമുടി മാറ്റങ്ങളുമായി ഫേസ്ബുക്ക് വരുന്നു; കൂടെ സ്വകാര്യതയും ഉറപ്പ് വരുത്തി

അടിമുടി മാറ്റങ്ങളുമായി പുതിയ രൂപത്തിലും ഭാവത്തിലും അവതരിക്കാനൊരുങ്ങുകയാണ് ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്കിന്റെ എഫ്8 ഡെവലപ്പർ കോൺഫറൻസിൽ മാർക്ക് സക്കർബർഗാണ് പുതിയ തീരുമാനങ്ങളും മാറ്റങ്ങളും പ്രഖ്യാപിച്ചത്.

പ്രധാനമായും സ്വകാര്യതയാണ് സക്കർബർഗിന്റെ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടത്. ലോക തലത്തിൽ ഏറെ നാളുകളായി സ്വകാര്യതയുടെ പേരിൽ ഫെയ്സ്ബുക്ക് പഴി കേൾക്കുന്നുണ്ട്.

സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പുനർരൂപകൽപനയാണ് ഫെയ്സ്ബുക്ക് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു എഫ് 8 കോൺഫറൻസ്. കമ്പനിയുടെ കഴിഞ്ഞകാല പ്രവൃത്തികൾ കണക്കിലെടുത്ത് ഫെയ്സ്ബുക്ക് യഥാർഥത്തിൽ സ്വകാര്യതയ്ക്ക് വില കൽപിക്കുന്നുണ്ടോ എന്ന് പലർക്കും വിശ്വസിക്കാൻ പ്രയാസമാണെന്നും സക്കർബർഗ് പറഞ്ഞു.

error: Content is protected !!