fbpx
ദുബായ്

മർകസ് സഹ്‌റത്തുൽ ഖുർആൻ പ്രവർത്തനം ആരംഭിച്ചു

ദുബൈ: മതകാര്യവകുപ്പിന്റെ അനുമതിയോടെ റാശിദിയ്യയിൽ മർകസ് സഹ്‌റത്തുൽ ഖുർആൻ മദ്‌റസ പ്രവർത്തനം ആരംഭിച്ചു. എമിറേറ്റ്സ് ഐ ഡി സെന്ററിന് സമീപമാണ് സ്ഥാപനം.

വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി നിയമപ്രകാരം പാരായണം ചെയ്യാൻ പരിശീലിപ്പിക്കുന്ന സെന്ററിൽ ഈജിപ്റ്റ്, ഇന്ത്യ, പാക്കിസ്ഥാൻ സ്വദേശികളായ അധ്യാപകരാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. ഖുര്‍ആന്‍ ഉച്ചാരണ ശുദ്ധിയോടെ ഓതാനും മനഃപാഠമാക്കാനും വേണ്ടി നിലവാരമുള്ള ഭൗതിക സൗകര്യങ്ങളോടെയാണ് ക്ലാസ് റൂമുകൾ ഒരുക്കിയിരിക്കുന്നത്. രസകരവും ശാസ്ത്രീയവുമായ പഠന പരിശീലനത്തിലൂടെ ഭാഷകള്‍ കൈകാര്യം ചെയ്യാനും വ്യക്തിത്വ വികസനം, പംക്ച്വാലിറ്റി ട്രയിനിംഗ് എന്നിവയിലൂടെ സോഫ്റ്റ് സ്‌കില്ലുകളും കുട്ടികള്‍ നേടിയെടുക്കുന്നു.

ബാല്യകാലത്ത് മദ്‌റസ പഠനം തീരെ നിര്‍വഹിക്കാന്‍ കഴിയാത്ത മുതിർന്നവർക്കും പരമ്പരാഗത രീതിയില്‍ കേവല പാരായണം മാത്രം പഠിച്ചവര്‍ക്കും പാരായണ വ്യാകരണ നിയമങ്ങള്‍ ഉള്‍ക്കൊണ്ട് അര്‍ഥസഹിതം പഠിക്കുന്നതിന് സഹ്‌റത്തുൽ ഖുർആൻ സെന്ററിൽ അവസരമുണ്ട്. അറബി, ഇംഗ്ലീഷ്, ഉർദു, മലയാളം ഭാഷകളിലായി മദ്‌റസ ക്ലാസുകൾ ലഭിക്കും. അഞ്ചു വയസ്സ്‌ തികഞ്ഞ കുട്ടികൾ, മുതിർന്നവർ ഉൾപ്പെടെ സ്‌ത്രീ പുരുഷ ഭേദമന്യേ എല്ലാ ദേശക്കാർക്കും അപേക്ഷിക്കാം. വിവിധ ഭാഗങ്ങളിലേക്ക് വാഹന സൗകര്യവും ഉണ്ട്. വിവരങ്ങൾക്ക് ബന്ധപ്പെടുക: 043321781 / 0558386933

error: Content is protected !!