fbpx
ഷാർജ

റോഡരികിലും ഷാർജയിൽ നോമ്പുതുറയാകാം

ഷാർജ:ദീർഘനേരം വാഹനവുമായി റോഡിൽ ബ്ലോക്കിൽ കിടക്കുന്നവർക്ക് ഇനി നോമ്പുതുറക്ക് വീട്ടിൽ എത്തണം എന്ന് ഒരു നിർബന്ധവുമില്ല കാരണം ഷാർജയിലെ സന്നദ്ധസംഘടനകളും നഗരസഭയും ചേർന്ന് റോഡിനു സമീപത്തുള്ള വാഹനങ്ങളിലും ട്രാഫിക് ബ്ലോക്കിൽ കിടക്കുന്ന വാഹനങ്ങൾക്കും നോമ്പ് തുറക്കാനുള്ള ഭക്ഷണപ്പൊതി വിവിധ റോഡിൽ വിതരണം ചെയ്യും.

റമളാൻ മാസത്തെ വരവേറ്റുകൊണ്ട് പാതയോരങ്ങൾ ഷാർജ നഗരസഭ അലങ്കരിച്ചിട്ടുണ്ട് നിരവധി തൊഴിലാളികൾക്ക് അ നോമ്പു തുറക്കുന്നതിനായി നഗരസഭയുടെ കീഴിൽ ഇഫ്താർ തമ്പുകൾ ഇതിനകം ഉയർന്നു കഴിഞ്ഞു.

നോമ്പ് തുറക്കുന്നതിനും പിടിക്കുന്നതിനും ഭക്ഷണപ്പൊതികൾ വിവിധ റോഡുകളിൽ വെച്ച് വിതരണം ചെയ്യുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.

പുണ്യ റമളാനെ വരവേൽക്കുന്നതിനായി വലിയ ഒരുക്കങ്ങളാണ് യു എ ഇ യുടെ വിവിധഭാഗങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നത്

error: Content is protected !!