fbpx
അബൂദാബി

സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി ശൈഖ് ഖലീഫയുടെ റമളാൻ അതിഥി

അബുദാബി : യുഎഇ പ്രസിഡണ്ടിന്റെ റമളാൻ അതിഥിയായി മഅ്ദിൻ അക്കാദമി ചെയർമാനും കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ എത്തിച്ചേരും.

വർഷങ്ങളായി വിവിധ രാജ്യങ്ങളിൽ നിന്നും റമദാൻ അതിഥികളെ യുഎഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിരുന്നൊരുക്കുക പതിവാണ്. അധികവും വിവിധ രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന മുസ്‌ലിം പണ്ഡിതരെ ആയിരിക്കും റമദാൻ അതിഥികളായി യുഎഇയിൽ എത്തിക്കുക മുൻ വർഷങ്ങളിൽ കേരളത്തിൽ നിന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, ഡോ. ഫാറൂഖ് നഈമി, തുടങ്ങിയവർ യു എ ഇ പ്രസിഡന്റിന്റെ അതിഥിയായി എത്തിയിട്ടുണ്ട്.

അതിഥിയായി എത്തുന്നവർ യുഎഇയുടെ വിവിധ പ്രദേശങ്ങളിലും പള്ളികളിലും റമദാനിൽ സാരോപദേശങ്ങൾ നൽകും.

തുടർന്ന് യു എ ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിരുന്നൊരുക്കും

error: Content is protected !!