fbpx
അജ്‌മാൻ

സി.ബി.എസ്.ഇ പ്ലസ്‌ ടുവിൽ അൽ അമീറിൻറെ വിജയഗാഥ

അജ്‌മാൻ: മുൻ വർഷങ്ങളിലെന്നപോലെ മിന്നുന്ന വിജയവുമായി അജ്‌മാൻ അൽ അമീർ ഇംഗ്ലീഷ് സ്‌കൂൾ സി.ബി.എസ്ഇ. പ്ലസ്‌ ടുവിൽ മുന്നിലെത്തി. സയൻസ് സ്ട്രീമിൽ സാന്ദ്ര കാക്കരയിൽ ജയകുമാർ(95%), കാർത്തിക് മൊഹ്രകത്ത് ദിനേശ്(92.2%), ഹഫ്സ അബ്ദുൽ ഹലീം(92%), രാഹുൽ സുധാകർ(90.4%), ഡോണ മോളി ചാണ്ടി((90.4%) എന്നിവർ ആദ്യസ്ഥാനങ്ങളിൽ എത്തി. കോമേഴ്‌സ് സ്ട്രീമിൽ നോഫ് മൻസൂർ(94.2), സൈനുലാബിദ് ഹംസ(92.6%), ഫർബീൻ തൈക്കാടൻ(91.2%),നാദിയ നൗഷാദ് (90.4), മർവാൻ മുഹമ്മദ് ഇസ്മയിൽ(89.6%), അഹ്‌ലം മുഹമ്മദ് ഇബ്രാഹിം(89.2%) എന്നിവരാണ് മുൻ നിരക്കാർ. സ്‌കൂൾ ചെയർമാൻ എ കെ അബ്ദുൽ സലാം,പ്രിൻസിപ്പൽ എസ് ജെ ജേക്കബ്, വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീൻ,അക്കാദമിക് കോ ഓഡിനേറ്റർ സൈഫുദ്ദീൻ ഹംസ, കരിക്കുലം ഹെഡ് ലത വാരിയർ, സീനിയർ സൂപ്പർവൈസർ ഗീത നാരായണൻ എന്നിവർ വിജയികളെ അഭിനന്ദിച്ചു.

error: Content is protected !!