fbpx
കേരളം

കവിതാ മോഷണ വിവാദത്തിൽ ദീപ നിശാന്തിനെതിരെ വിശദീകരണം തേടി യു ജി സി നോട്ടീസ് അയച്ചു

തൃശ്ശൂർ: തൃശൂർ കേരളവർമ്മ കോളേജ് അധ്യാപിക ദീപാ നിശാന്തുമായി ബന്ധപ്പെട്ട കവിതാ മോഷണ വിവാദത്തിൽ കേരളവർമ കോളേജ് പ്രിൻസിപ്പലിന് യു ജി സിയുടെ നോട്ടീസ്. കവി എസ്. കലേഷിന്റെ കവിത ദീപാ നിശാന്ത് മോഷ്ടിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് റിപ്പോർട്ട് നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ദീപാ നിശാന്തിന്റെ സത്യസന്ധതയെ ചോദ്യംചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട പരാതിയിലാണ് യു ജി സിയുടെ നടപടി.

മുൻപ് ദീപ നിഷാന്ത് യുവകവി കലേഷിന്റെ കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു

error: Content is protected !!