fbpx
ദുബായ്

വിമാനം വൈകിയപ്പോൾ സാറക്ക് ലഭിച്ചത് 7 കോടിയുടെ ഭാഗ്യം

വിമാനം വൈകിയതോടെ ഇന്ത്യൻ വിദ്യാർഥിനിയെ തേടി എത്തിയത് ഏഴു കോടിയുടെ ഭാഗ്യം. മുംബൈയിൽ നിന്ന് ദുബായ് വഴി മനാമയിലേയ്ക്ക് പോകുകയായിരുന്ന സാറ അഹമ്മദ് എന്ന എന്ന 21 കാരിക്കാണ് ദുബായിൽ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുത്തതിനെ തുടർന്ന് ഏഴു കോടി രൂപ സമ്മാനമായി ലഭിച്ചത്. മനാമയിലേയ്ക്കു പോകും വഴി ആറുമണിക്കൂർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയതിനെ തുടർന്നാണ് സാറ ടിക്കറ്റ് എടുത്തത്. മാർച്ച് അവസാനത്തോടെ എടുത്ത ടിക്കറ്റിലാണ് സാറയേ തേടി ഭാഗ്യം എത്തിയത്.

1999 ൽ ആരംഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന 141-ാം ഇന്ത്യക്കാരിയാണ് അവസാന വർഷ മെഡിക്കൽ വിദ്യാർഥിനി കൂടിയായ സാറ.

error: Content is protected !!