fbpx
ദുബായ്

അബ്ദുവിന് പുതിയ ജീവിതം നൽകാനായി ഫേസ്ബുക്കിൽ വന്ന പോസ്റ്റ് വൈറലാകുന്നു

നിയമ കുരുക്കിൽ പെട്ട് ജയിലിൽ കഴിയുന്ന വ്യക്തിക്ക് സഹായിക്കണമെന്നും

എമിഗ്രേഷൻ ഏർപ്പെടുത്തിയ നിശ്ചിത തുക ഫൈനായി നൽകിയാൽ നാട്ടിൽ പോയി ഒന്ന് അമ്മയെ കണ്ടു തിരിച്ചു വരാൻ സാധിക്കും കൂടെ പിതാവിന്റെ കബറും സന്ദർശിക്കാൻ സാധിക്കും എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്

 

 

പോസ്റ്റ് ഇപ്രകാരം

 

നമ്മളിൽ ആർദ്രതയും കനിവും ബാക്കിയുള്ളവർക്ക് വേണ്ടി ഒരു ടാസ്ക് മുന്നിൽ വന്നു. ചുരുക്കി പറയാം.

17 വർഷമായി നാട്ടിൽ പോകാനാകാതെ ചില നിയമക്കുരുക്കിൽ കുടുങ്ങി ലക്ഷങ്ങളുടെ കേസുമായി ദുബായിൽ കഴിയുന്ന ഒരാൾ. പെരിന്തൽമണ്ണ സ്വദേശിയായ ഇദ്ദേഹത്തെ തത്കാലം അബ്ദു എന്ന പേരിട്ടു വിളിക്കട്ടെ. ജയിൽ ശിക്ഷ കഴിഞ്ഞ അബ്ദുവിന് ഇമ്മിഗ്രേഷൻ ഡിപ്പാർട്മെന്റിന്റെ കനിവിൽ 31,300ദിർഹം മാത്രം പിഴ നൽകി പുറത്തുപോകാൻ അനുമതി കിട്ടി.
തൊഴിൽ മേഖലയിൽ മിടുക്കനായ അദ്ദേഹത്തിന് ഒരു കമ്പനി ജോലി നൽകാൻ തയ്യാർ.

പിഴയടയ്‌ക്കേണ്ട തുക സ്വരൂപിക്കാൻ ഗ്രോസറി ജീവനക്കാരായ ചില സുഹൃത്തുക്കൾ പലിശയ്ക്ക് പണം എടുക്കാൻ ഓട്ടത്തിലാണിന്ന്, ഈ വെള്ളിയാഴ്ച.
ജോലിയെടുത്ത് പണം തിരിച്ചു നൽകാൻ അബ്ദു തയ്യാറാണ്. മാധ്യമങ്ങളിലൂടെ മുഖം വെളിപ്പെടുത്തി അബ്ദുവിന്റെ അഭിമാനത്തെ മുറിപ്പെടുത്താൻ ഞാൻ തയ്യാറല്ല. ആവശ്യം ഈ പറഞ്ഞ തുക മാത്രമേയുള്ളു.

മറു കൈ അറിയാതെ കടമായിട്ടെങ്കിലും കയ്യിൽ ഉള്ള കൊച്ചുകൊച്ചു കറൻസികൾ ഒരു താത്കാലിക ശമനത്തിന് നൽകിയാൽ ഇദ്ദേഹത്തിന് നാട്ടിൽ പോയി പിതാവിന്റെ ഖബർ എങ്കിലും കണ്ടു വരാം എന്ന ആഗ്രഹം. മാതാവിനെ കണ്ടിട്ടും കൊല്ലം 17 ആയി. ഉമ്മ രോഗിയായി. എന്നും അബ്ദു വരുന്നതും കാത്തിരിക്കുന്നു.

ഒരു 24 മണിക്കൂർ മാത്രം എമിഗ്രേഷൻ നിയമപ്രകാരം ബാക്കി ഉണ്ട്. എന്തെങ്കിലും ചെയ്യാൻ ആർക്കെങ്കിലും പറ്റുമെങ്കിൽ വിവരം അറിയിക്കുമല്ലോ. അബ്ദുവിന്റെ നമ്പർ തരാം. +971 58 273 7936

 

error: Content is protected !!