fbpx
ഇന്ത്യ

നാശം വിതച്ച് ഫോനി; ഒഡിഷയിൽ നിന്നും ബംഗാളിലേക്ക്

ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റിൽ ഒഡീഷയിൽ മരിച്ചവരുടെ എണ്ണം എട്ടായി. തകർന്ന കെട്ടിടങ്ങൾക്കും കടപുഴകിയ മരങ്ങൾക്കും ഇടയിൽപ്പെട്ടാണ് പലരും മരിച്ചത്. 10 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. തീർഥാടന നഗരമായ പുരിയിലും തലസ്ഥാനമായ ഭുവനേശ്വറിലും കനത്ത നാശമാണുണ്ടാക്കി. വെള്ളിയാഴ്ച അർധരാത്രി 12.30 ഓടെ ചുഴലിക്കാറ്റ് ഒഡീഷയിൽനിന്ന് പശ്ചിമബംഗാളിലേയ്ക്ക് പ്രവേശിച്ചു.

വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്ക് ഒഡിഷ തീരംതൊട്ട ഫോനി ചുഴലിക്കാറ്റും ഒപ്പമെത്തിയ മഴയും പല ഇടങ്ങളെയും വെള്ളത്തിനടിയിലാക്കുകയും ചെയ്തു. ആദ്യമണിക്കൂറിൽ 175 കിലോമീറ്റർ വേഗത്തിൽ വീശിയ ചുഴലിക്കാറ്റിൽ ആയിരക്കണക്കിനു വീടുകൾ തകർന്നു. പേമാരിയിൽ ഗ്രാമങ്ങളും പട്ടണങ്ങളും വെള്ളത്തിലായി.

ഫോനി കരയിൽ സ്പർശിച്ച സമയത്തുണ്ടായിരുന്ന രൂക്ഷത പിന്നീട് കുറഞ്ഞെങ്കിലും ഒഡിഷ, ആന്ധ്രാപ്രദേശ്, ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്തമഴയാണ് പെയ്തത്. പുരി, ഭുവനേശ്വർ ജില്ലകളിൽ വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും തകർന്നു. കാറ്റിന്റെ തീവ്രത കുറഞ്ഞതോടെ ഇവ പുനഃസ്ഥാപിക്കാൻ ശ്രമം നടക്കുന്നതായി അധികൃതർ പറഞ്ഞു.
ഇപ്പോൾ 90 കി.മീ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്

error: Content is protected !!