fbpx
അബൂദാബി

ശൈഖ് ഖലീഫയുടെ റമദാൻ അതിഥി അഹ്മദ് കബീർ ബാഖവിക്ക് വൻ സ്വീകരണം

 

അബുദാബി: യുഎഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻന്റെ റമദാൻ അതിഥിയായി കേരളത്തിൽ നിന്നും പ്രമുഖ പ്രഭാഷകൻ അഹ്മദ് കബീർ ബാഖവി യുഎഇയിൽ എത്തി.

ശൈഖ് ഖലീഫയുടെ റമദാൻ അതിഥിയെ ഔഖാഫ് അഫ്‌ധികൃതർ എയർപോർട്ടിലെത്തി സ്വീകരിച്ചു.
യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ റമളാൻ അതിഥികൾ പ്രഭാഷണം നടത്തും തുടർന്ന് യു എ ഇ പ്രസിഡന്റിന്റെ വിരുന്നിലും സംബന്ധിക്കും.

ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻമാരെ റമദാൻ അതിഥിയായി യുഎഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ക്ഷണിക്കാറുണ്ട് കേരളത്തിൽ നിന്നും കബീർ ബാഖവി യെ കൂടാതെ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരിയും ഈ വർഷത്തെ റമളാൻ അതിഥിയായി എത്തിച്ചേരുന്നുണ്ട്

error: Content is protected !!