fbpx
ദുബായ്

എയർ ഇന്ത്യ 40 കിലോ ലഗേജ് അനുവദിക്കുന്നു

 

ദുബായ് : പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ് തിരികെ നാട്ടിൽ പോകുമ്പോൾ കുറച്ചധികം സാധനങ്ങൾ വാങ്ങി ബന്ധുക്കൾക്കും അയൽവാസികൾക്കും നൽകാനുള്ള ആവേശം കൂടെ കൂട്ടുകാർക്കും എന്തെങ്കിലും നൽകിയാൽ എല്ലാം പൂർത്തിയായി.

പക്ഷെ കുറച്ചു നാളുകളായി എയർവയ്സ്കളെല്ലാം തന്നെ 30 കിലോയിലധികം ലഗേജ് അനുവദിക്കാത്തത് വലിയ വിഷമമുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇതിൽനിന്നൊക്കെ ആശ്വാസമായി എയർ ഇന്ത്യ 40 കിലോ ലഗേജ് അനുവദിച്ചു നൽകി പുതിയ സർക്യൂലർ പുറത്തു വിട്ടിരിക്കുന്നു നിലവിൽ ദുബായ് യിൽ നിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് ഉള്ള റൂട്ടിൽ മാത്രമാണ് 40 കിലോഗ്രാം അനുവദിച്ചിരിക്കുന്നത്.

എന്നിരുന്നാലും ഇതൊരു വലിയ ആശ്വാസം തന്നെയാണ് പ്രവാസികൾക്ക്.

നിശ്ചിത കാലയളവിലാണ് 40 കിലോ ലഗേജ് അനുവദിച്ചിരിക്കുന്നത്.

error: Content is protected !!