fbpx
കേരളം ഷാർജ

ഹൃദയാഘാതം മൂലം ഷാർജ കുവൈറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച തൃശൂർ സ്വദേശിയെ സാമൂഹ്യപ്രവർത്തകരും നാട്ടുകാരും ചേർന്ന് നാട്ടിലേക്കയച്ചു

ഷാർജ: കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം ഷാർജ കുവൈറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച തൃശൂർ കുന്നംകുളം, കാഞ്ഞിരത്തിങ്കൽ സ്വദേശി വാസു സുരേഷ് എന്നിവരെ സാമൂഹ്യ പ്രവർത്തകരും നാട്ടുകാരും ചേർന്ന് നാട്ടിലേക്കു കയറ്റി അയച്ചു. കുവൈറ്റി ആശുപത്രിയിൽ ഭീമമായ ചികിത്സാചെലവ് ചിലവ് വന്നെങ്കിലും ആശുപത്രി അധികൃതർ അവ ഒഴിവാക്കിത്തന്നതായി സാമൂഹ്യ പ്രവർത്തകനും, നിയമപ്രതിനിധിയുമായ സലാം പാപ്പിനിശ്ശേരി, ദുബായ് കെഎംസിസി കുന്നംകുളം മണ്ഡലം പ്രസിഡന്റ് സിദ്ധീഖ് മുഹമ്മദ്, ദുബായ് കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി മുസ്തഫ വടുതല, കുന്നംകുളം മണ്ഡലം ഗാങ് ബോയ്സ് പ്രവർത്തകരായ മുഹമ്മദ് സിനാൻ, അമീർ അബൂബക്കർ, ഫാറൂഖ് എന്നിവർ പറഞ്ഞു. നാട്ടിലേക്ക് പോവാനുള്ള വീൽ ചെയർ ടിക്കറ്റ് ഉൾപ്പെടെ, കൂടെ പോവുന്നവർക്കുള്ള ടിക്കറ്റിന് വേണ്ടി 4000 യുഎഇ ദിർഹംസ് (76,000/- ഇന്ത്യൻ രൂപ) കുന്നംകുളം മണ്ഡലം ഗൾഫ് കൂട്ടായ്മയായ ഗാങ് ബോയ്സ് പ്രവർത്തകർ വഹിക്കുകയായിരുന്നു. ഹോസ്പിറ്റലിൽ നിന്ന് ഡിസ്‌ചാർജ്‌ ചെയ്ത വാസു സുരേഷിനെ ഇന്നലെ ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രെസ്സിൽ കോഴിക്കോട് വഴി വിദഗ്‌ധ ചികിത്സക്ക് വേണ്ടി നാട്ടിലേക്ക് കയറ്റി അയച്ചു.

error: Content is protected !!