fbpx
ഷാർജ

ഷാർജ ഭരണാധികാരി ശൈഖ് സുൽത്താന് വീണ്ടും ഡോക്ടറേറ്റ്

 

ഷാർജ:ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇറ്റലിയിൽനിന്ന് ഡോക്ടറേറ്റ് ഏറ്റുവാങ്ങി. ഇറ്റലിയിലെ ടൂറിൻ യൂണിവേഴ്‌സിറ്റി, പോളിടെക്‌നിക് യൂണിവേഴ്‌സിറ്റി എന്നിവ സംയുക്തമായി പ്രഖ്യാപിച്ച ഡോക്ടറേറ്റാണ് ശൈഖ് സുൽത്താന് വെള്ളിയാഴ്ച സമർപ്പിച്ചത്. ഷാർജയുടെ സുസ്ഥിരമായ നഗരവികസനം ഒരു ഭരണാധികാരി എന്ന നിലയിൽ മികച്ചരീതിയിൽ നടപ്പാക്കിയതിനാണ് അദ്ദേഹത്തിന് വീണ്ടും ഡോക്ടറേറ്റ് ലഭിച്ചത്

വർഷത്തിൽ ഏഴ് ശതമാനത്തിന്റെ വർധനയാണ് ജനസംഖ്യയുടെ കാര്യത്തിൽ എമിറേറ്റിലുണ്ടാവുന്നത്. ഷാർജ ജനസംഖ്യാവർധനയ്ക്ക്‌ ആനുപാതികമായി വികസനവും നടപ്പാക്കുന്നുവെന്നതാണ് ഷാർജയെ ലോകശ്രദ്ധയിലെത്തിക്കുന്നതെന്നും മറുപടി പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, ഭക്ഷ്യ വിതരണം, സാംസ്‌കാരിക വികസനം എന്നീ രംഗങ്ങളലെ നേട്ടവും ശൈഖ് സുൽത്താൻ ഓർമിപ്പിച്ചു

പോളിടെക്നിക് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഗൈദോ സാറാക്കോ ശൈഖ് സുൽത്താന് ഡോക്ടറേറ്റ് സമർപ്പിച്ചു

error: Content is protected !!