fbpx
ഇന്ത്യ

മാധ്യമ പ്രവർത്തകരെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു; ബിജെപിക്കെതിരെ പരാതി

 

ലഡാക്കിലെ മാധ്യമപ്രവർത്തകരെ ബിജെപി പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ലഡാക്ക് പ്രസ് ക്ലബ്ബ്. അഞ്ചാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ലഡാക്കിൽ തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണം ഉയർന്നിരിക്കുന്നത്. പാർട്ടിയുടെ പ്രചാരണം മികച്ച രീതിയിൽ ചിത്രീകരിക്കാനായാണ് മാധ്യമപ്രവർത്തകർക്ക് പണം നൽകി സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചതെന്ന് പ്രസ് ക്ലബ്ബ് ആരോപിക്കുന്നു. വിഷയത്തിൽ മാധ്യമപ്രവർത്തകർ നൽകിയ പരാതിയിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അന്വേഷണം ആരംഭിച്ചു.

error: Content is protected !!