fbpx
കേരളം

നാളെ വ്രതാരംഭം

 

പരിശുദ്ധ റമദാൻ നാളെ തുടങ്ങുകയാണ്. കേരളത്തിലും ഗൾഫ് നാടുകളിലും ഒരുപോലെ നാളെ വ്രതാരംഭം തുടങ്ങുന്നു.

പുണ്യങ്ങളുടെ പൂക്കാലവുമായി റമദാന്‍ കടന്നെത്തിയിരിക്കുന്നു. വിശുദ്ധ ഖുർആൻ അവതീർണമായ പുണ്യസുദിനങ്ങളാണ് റമദാനായി ആഘോഷിക്കുന്നത്. ചെയ്തുപോയ പാപങ്ങൾ കാരുണ്യവാനായ പ്രപഞ്ച നാഥന്റെ മുന്നിൽ ഏറ്റുപറഞ്ഞ് നല്ലവരായി ജീവിക്കാൻ മനുഷ്യരെ സജ്‌ജമാക്കുന്ന പ്രക്രിയയാണ് വ്രതാനുഷ്ഠാനം. അതുകൊണ്ട് തന്നെ റമദാനിലെ ഉപവാസത്തിനു വലിയ പ്രാധാന്യമുണ്ട് .

മുസ്ലിങ്ങൾക്കിടയിൽ വളരെയേറെ പരിശുദ്ധമാക്കാൻ പെട്ട മാസമാണ് റമളാൻ
30 ദിവസത്തെ വ്രതാ അനുഷ്ഠാനവും ആത്മീയത നിറഞ്ഞ രവുകളും റമദാൻന്റെ പ്രത്യേകതകളാണ്.

പരിശുദ്ധ റമദാനിനെ വരവേൽക്കാൻ വ്യത്യസ്തമായ സജ്ജീകരണങ്ങളാണ് യുഎഇയിൽ ഒരുക്കിയിരിക്കുന്നത്. നോമ്പുതുറ ക്യാമ്പുകളും, പള്ളികളിലെ മോഡി കൂട്ടലുകളും വ്യവസായ സ്ഥാപനങ്ങളിലെ നിറപ്പകിട്ടും കച്ചവട മേഖലയിലെ വിലയിളവുകളും അങ്ങനെ ഏറെ വൈവിധ്യം ഒരുക്കുന്നതാണ് യു എ ഇ യിലെ റമളാൻ രാവുകൾ.

error: Content is protected !!