fbpx
ചരമം

ഇനി ഓർമകളിൽ എരഞ്ഞോളി മൂസ

 

തിരുവനന്തപുരം: പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അല്‍പം മുമ്ബായിരുന്നു അന്ത്യം. ആയിരത്തിലധികം മാപ്പിളപ്പാട്ടുകള്‍ മൂസയുടെ സ്വതസിദ്ധമായ നാദത്തിലൂടെ പുറത്തുവന്നിട്ടുണ്ട്

ഗള്‍ഫ് നാടുകളില്‍ അവതരിപ്പിച്ച സ്റ്റേജ് പരിപാടികളിലൂടെ മാപ്പിളപ്പാട്ടിന്‍റെ പെരുമ ഇന്ത്യയ്ക്ക് പുറത്തും എത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വളരെ എളിയ നിലയില്‍ നിന്ന് സ്വപ്രയത്നം കൊണ്ട് സംഗീത രംഗത്ത് ഉയര്‍ന്നുവന്ന കലാകാരനായിരുന്നു എരഞ്ഞോളി മൂസ

സംഗീത ലോകത്തേയ്ക്ക് സാധാരണക്കാരില്‍ സാധരണക്കാരെ വരെ ആനയിക്കുന്ന ഒരു സംസ്ക്കാരം അദ്ദേഹം മുന്നോട്ടുവച്ചു. മാപ്പിളപ്പാട്ട് കലയെ ആസ്വാദനത്തിന്‍റെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിന് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി.

error: Content is protected !!