fbpx
വിദ്യാഭ്യാസം

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം ഒന്നാമത്

ന്യൂഡൽഹി: ഈ വർഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ വിദ്യാർഥികളിൽ 91.1% പേർ ഉപരിപഠനത്തിന് യോഗ്യതനേടി. തിരുവനന്തപുരം (99.85%), ചെന്നൈ (99%), അജ്മീർ(95.89%) എന്നിവയാണ് യഥാക്രമം ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ മേഖലകൾ. 13 വിദ്യാർഥികൾക്ക് 500-ൽ 499 മാർക്ക് ലഭിച്ചു. കേരളത്തിൽനിന്നുള്ള ഭാവന എൻ. ശിവദാസ് 500-ൽ 499 മാർക്ക് നേടി സംസ്ഥാനത്തിന്റെ അഭിമാനമായി.

cbseresults.nic.in, cbse.nic.inഎന്നീ വെബ്സൈറ്റുകളിൽ വിദ്യാർഥികൾക്ക് ഫലമറിയാം.

ഫെബ്രുവരി 21 മുതൽ മാർച്ച് 29 വരെയാണ് സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷ നടന്നത്.

error: Content is protected !!