fbpx
ഇന്ത്യ

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ 63.25 ശതമാനം പോളിംഗ്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ 63.25 ശതമാനം പോളിംഗ്
പശ്ചിമ ബംഗാളിൽ 74.49 (7സീറ്റ്) ശതമാനമാണ് പോളിങ്. ബീഹാറിൽ 57.86 (5 സീറ്റ്) ശതമാനവും രാജസ്ഥാനിൽ 63.78 (12 സീറ്റ്) ശതമാനവും ഉത്തർ പ്രദേശിൽ 57.93 (14 സീറ്റ്) ശതമാനവും മധ്യപ്രദേശ് 68.03 (7 സീറ്റ്) ശതമാനവും ജാർഖണ്ട് 65.12 (4 സീറ്റ്) ശതമാനവും പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ 51 മണ്ഡലങ്ങളിലായി 674 സ്ഥാനാർഥികളാണ് അഞ്ചാം ഘട്ടത്തിൽ തേടിയത്.

9 കോടി വോട്ടർമാർ അഞ്ചാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാവും.

കോൺഗ്രസ് നേതാക്കൻമാരായ രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേഠിയും സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയുമാണ് അഞ്ചാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖ മണ്ഡലങ്ങൾ. മറുവശത്ത് ബി.ജെ.പി നേതാക്കളായ രാജ്നാഥ് സിങ് ലക്നൗവിൽ നിന്നും സ്മൃതി ഇറാനി അമേഠിയിൽ നിന്നും ജനവിധി തേടുന്നു.

error: Content is protected !!