fbpx
അന്തർദേശീയം

ടിപ്പു സുൽത്താൻ: ഇമ്രാൻ ഖാന്റെ പോസ്റ്റിന് പിന്തുണ നൽകി തരൂർ വിവാദത്തിൽ

 

ബ്രിട്ടനെതിരെ യുദ്ധം പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ടിപ്പു സുൽത്താൻറെ ജന്മദിനമായ മെയ് 4 നു പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇട്ട ട്വിറ്റെർ പോസ്റ്റിന് പിന്തുണയും ഇന്ത്യൻ യോദ്ധാവ് ടിപ്പുവിനെ സ്മരിക്കാൻ ഒരു പാകിസ്ഥാൻ പ്രധാനമന്ത്രി വേണ്ടി വന്നല്ലോ എന്നൊരു പരിഹാസവും നിറഞ്ഞ ശശി തരൂരിന്റെ പോസ്റ്റ് വിവാദമാകുന്നു.

ടിപ്പുസുല്‍ത്താനോടുള്ള ആരാധനയെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ജന്മദിനമായ മെയ്‌ 4നാണ്‌ ഇമ്രാന്‍ ഖാന്‍ ട്വീറ്റ്‌ ചെയ്‌തത്‌. അടിമത്തത്തെക്കാള്‍ നല്ലത്‌ സ്വാതന്ത്ര്യത്തിന്‌ വേണ്ടി പോരാടി മരിക്കുന്നതാണെന്ന ടിപ്പുവിന്റെ ആദര്‍ശം തന്നെ സ്വാധീനിച്ചെന്ന തരത്തിലാണ്‌ ഇമ്രാന്റെ പോസ്‌റ്റ്‌

തരൂരിന്റെ ട്വീറ്റ് ഇങ്ങനെ

‘ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ച്‌ അറിയാനുള്ള ഇമ്രാന്‍ ഖാന്റെ താല്‌പര്യം ആത്മാര്‍ത്ഥമാണ്‌, എനിക്ക്‌ നേരിട്ടറിയാം. അദ്ദേഹം വായിക്കുകയും കരുതല്‍ വയ്‌ക്കുകയും ചെയ്യുന്നുണ്ട്‌. മഹാനായ ടിപ്പുസുല്‍ത്താനെക്കുറിച്ച്‌ ഓര്‍മ്മിക്കാന്‍ ഒരു പാക്‌ നേതാവ്‌ വേണ്ടി വന്നു എന്നത്‌ അപ്പോഴും നിരാശാജനകമാണ്‌.’

ടിപ്പു സുൽത്തനെ ക്കുറിച്ചുള്ള അപവാദ പ്രചാരണങ്ങൾ കൊണ്ട് മുൻ കർണാടക സർക്കാർ കൊണ്ടുവന്ന ടിപ്പു സുൽത്താൻ ജയന്തി പോലും വലിയ വിവാദങ്ങൾ കൊണ്ടുവന്നിരുന്നു. ഇപ്പോളിതാ തരൂരും പുതിയ വിവാദത്തിൽ പെട്ടിരിക്കുന്നു.

error: Content is protected !!