fbpx
കേരളം

കേന്ദ്രസർക്കാർ കേരളത്തിലെ അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

 

തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിലെ അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ദേശീയപാത വികസനത്തിന്റെ കാര്യത്തിൽ കേരളത്തെ കേന്ദ്രം തടഞ്ഞുവെന്നും ദേശീയപാത വികസിപ്പിക്കുന്നത് രണ്ട് വർഷക്കാലത്തേക്ക് ഉണ്ടാകാതിരിക്കാൻ ശ്രമം നടത്തുന്നു എന്നും മുഖ്യമന്ത്രി ആരോപിച്ചു.

കേരള സർക്കാർ ദേശീയപാത വികസനത്തിന്റെ കാര്യത്തിൽ എല്ലാം ചെയ്തു കഴിഞ്ഞെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള സാഡിസ്റ്റ് മനോഭാവം ഉള്ളവനാണെന്നും ജനങ്ങൾ ഗതാഗതകുരുക്കിൽ കഴിയട്ടെ എന്നാണ് ബിജെപി അധ്യക്ഷൻ ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിൽ നിന്നും കേരളത്തിന് അർഹതപ്പെട്ട സഹായം ലഭിക്കുന്നില്ല എന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള സഹായം പോലും തടയുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും യുഎഇ ഒരുദാഹരണം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!