fbpx
അന്തർദേശീയം

ഇന്തോനീഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; ആളപായമില്ല

 

ഇന്തോനീഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു. സുമാത്രാ ദ്വീപിൽ സ്ഥിതി ചെയ്യുന്ന സിനാബങ്ങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ആർക്കെങ്കിലും പരിക്കേറ്റതായോ മരിച്ചതായോ റിപ്പോർട്ടില്ല.

അഗ്നിപർവത സ്ഫോടനം വിമാനസർവീസുകളെ ബാധിക്കുമെന്ന് ഡിസാസ്റ്റർ ഏജൻസി അധികൃതർ അറിയിച്ചിട്ടുണ്ട്.

2014ൽ സിനാബങ്ങ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് പതിനാറുപേർക്ക് ജീവൻ നഷ്ടമായിരുന്നു. 2016ലുണ്ടായ സ്ഫോടനത്തിൽ ഏഴുപേരാണ് മരിച്ചത്.

error: Content is protected !!