fbpx
കേരളം

കാസർകോട‌് നിന്നും ഐ.എസിലേക്ക് മലയാളികളെ റിക്രൂട്ട‌് ചെയ‌്ത കേസിലെ പ്രതി ഫൈസലിനെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു

കേരളത്തിൽ ഐ എസ് ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിലെ പ്രതിയും രാജ്യാന്തര ഭീകരസംഘടനയായ ഐ എസിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിലെ പ്രതിയുമായ ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസലിനെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു.

ശ്രീലങ്കയിൽ നടന്ന ചാവേർ ആക്രമണത്തിന് ശേഷം എൻ.ഐ.എ.സംഘം അറസ്റ്റ് ചെയ്ത കാസർകോട് സ്വദേശിയായ റിയാസ് അബൂബക്കറിൽ നിന്നുമാണ് ഫൈസലിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്

തുടർന്ന് ചോദ്യം ചെയ്യലിന‌് ഹാജരാകണമെന്നാവശ്യപ്പെട്ട‌് എൻഐഎ നോട്ടീസ‌് നൽകിയിരുന്നു. നേരത്തെ അറസ‌്റ്റിലായ പാലക്കാട‌് സ്വദേശി റിയാസ‌് അബൂബക്കറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ‌് മുഹമ്മദിന‌് ഫൈസലിന് നോട്ടീസ‌് നൽകിയത‌്

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഫൈസലിനെ എൻ ഐ എ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

error: Content is protected !!