fbpx
വിദ്യാഭ്യാസം

ഹയർ സെക്കണ്ടറി ഫലം പ്രസിദ്ധീകരിച്ചു; 84.33 വിജയ ശതമാനം

തിരുവനന്തപുരം: 2018-19 അധ്യായന വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. 3,11,375 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്കൂള്‍ വഴി പരീക്ഷ എഴുതിയ 58,895 പേരില്‍ 25,610 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 80.07 ശതമാനം ആണ് വിജയം

വിജയശതമാനം:
ഹയർ സെക്കൻഡറി -84.33%.
വി എച്ച് എസ് ഇ-80.07%.
ടി എച്ച് എസ് ഇ- 69.76%.
എ എച്ച് എ ഇ-93.59%

14,244 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം, 87.44%. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് വിജയശതമാനം- 78%.

183 കുട്ടികൾ 1200ൽ 1200 മാർക്കും കരസ്ഥമാക്കി. 71 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. ഇതിൽ 12 എണ്ണം സർക്കാർ സ്കൂളുകളാണ്. 25 ഏയ്ഡഡ് സ്കൂളുകളും 34 അൺ ഏയ്ഡഡ് സ്കൂളുകളും 8 സ്പെഷൽ സ്കൂളുകളും നൂറുമേനി കരസ്ഥമാക്കി

error: Content is protected !!