fbpx
വിദ്യാഭ്യാസം

ചരിത്രത്തിലാദ്യമായി ഒന്ന് മുതൽ പ്ലസ് ടൂ വരെയുള്ളവർക്ക് അധ്യായന വർഷാരംഭം ഒരുമിച്ച്

 

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ച് അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ മുഴുവന്‍ ക്ലാസുകള്‍ക്കുമൊപ്പം തന്നെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ഇത്തവണ ജൂണ്‍ മൂന്നിനു തന്നെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. സിബിഎസ്ഇ, ഐസിഎസ് പരീക്ഷ ഫലങ്ങള്‍ ഇത്തവണ നേരത്തെ അറിഞ്ഞതിനാലാണിത്

കേരളത്തന്റെ ചരിത്രത്തില്‍ ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്ക് ഒരുമിച്ച് ക്ലാസുകള്‍ ആരംഭിക്കുന്നത് ഇതാദ്യമാണ്. അധ്യായന വര്‍ഷാരംഭത്തില്‍ തന്നെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കും അധ്യായനമാരംഭിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നതെന്ന്് വിദ്യാഭ്യാസ ഡയറക്ടര്‍ ഷാജഹാന്‍ അറിയിച്ചു.

error: Content is protected !!