fbpx
കായികം

സണ്റൈസിനെ തോപ്പിച്ച് ഡൽഹിക്ക് ഇനി ചെന്നൈയുമായി അങ്കം

ഡൽഹിക്ക് രക്ഷകനായി ഋഷഭ് പന്ത്. ബാറ്റ് കൊണ്ട് ശരിക്കും വെള്ളിടിയായി വീശിയ പന്തിന്റെ ബലത്തിൽ ഡൽഹി ഐ.പി.എല്ലിൽ രണ്ടാം ക്വാളിഫയറിൽ കളിക്കാൻ യോഗ്യത നേടി. അവസാന പന്ത് വരെ ആവേശം മുറ്റിനിന്ന മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് ഡൽഹിയുടെ ജയം. ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സാണ് ഡൽഹിയുടെ എതിരാളി. ഇതിലെ വിജയികൾ ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ നേരിടും.

ടോസ് നേടിയ ഡൽഹി സൺറൈസേഴ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തിൽ മെല്ലെപ്പോയ ഹൈദരാബാദിന് ഇരുപത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് നേടായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി അവസാന പന്തുവരെ കാത്തിരിക്കേണ്ടി വന്നു വിജയലക്ഷ്യം മറികടക്കാൻ 38 പന്തിൽ നിന്ന് 56 റൺസ് നേടിയ പൃഥ്വ ഷാ ആണ് ഡൽഹി നിരയിലെ ടോപ് സ്‌കോറർ 21 പന്തിൽ 49 റൺസ് നേടിയ പന്ത് ആണ് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചത്

error: Content is protected !!