fbpx
ദുബായ്

ഡോക്റ്ടർക്ക് കൈപിഴ; സൗന്ദര്യ വർധക സർജറിക്ക് വന്ന സ്വദേശി വനിത അബോധാവസ്ഥയിൽ

 

മൂക്കിന് ശസ്ത്രക്രിയ നടത്തി സൗന്ദര്യം വർധിപ്പിക്കാൻ ശ്രമിച്ചു ദുബായിലെ ആശുപത്രിയിൽ എത്തിയ സ്വദേശി വനിതയ്ക്ക് ചികിത്സയിലെ പിശക് കാരണം ബോധം നഷ്ടപ്പെടുകയും പൂർണമായ അബോധാവസ്ഥയിലാവുകയും ചെയ്തു . കാര്യങ്ങൾ കൈവിട്ടുപോയെന്ന് മനസ്സിലാക്കിയ സിറിയൻ ഡോക്ടർ ദുബായ് വിടാൻ ശ്രമിക്കവേ എയർ പോർട്ടിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു . യുവതിയെ അബുദാബിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കിടത്തിയിരിക്കുകയാണ് . തലച്ചോറിലേക്കുള്ള പ്രാണവായു പ്രവേശത്തിൽ തടസ്സം നേരിട്ട യുവതി പൂർണമായും കോമ അവസ്ഥയിൽ തുടരുകയാണ്, രണ്ടാഴ്ചയായി . ദുബായിലെ ഫസ്റ്റ് മെഡ് ഡേ സർജറി സെന്റർ എന്ന ആശുപത്രിയിലാണ് യുവതി ശസ്ത്രക്രിയ നടത്താൻ വന്നത് . ഈ ആശുപത്രിയിലെ എല്ലാ സർജറികളും ഇനി അന്വേഷണ റിപ്പോർട്ട് വരുന്നത്‌ വരെ നിർത്തലാക്കിയിരിക്കുകയാണ് . മറ്റൊരു ഡോക്ടറും സർജറി വിലക്ക് നേരിടുകയാണിവിടെ

error: Content is protected !!