fbpx
അന്തർദേശീയം

അമേരിക്കൻ സായുധ നീക്കം; പശ്ചിമേഷ്യ ആശങ്കയിൽ

ഇറാനെ ലക്ഷ്യം വച്ച് അമേരിക്ക യുദ്ധവിമാനങ്ങൾ വിന്യസിച്ചു.
എബ്രഹാം ലിങ്കൺ എന്ന പടക്കപ്പൽ അയച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം.
ഇതോടെ ഇറാൻ-അമേരിക്ക സായുധ നീക്കങ്ങളിൽ ആശങ്കയിലായിരിക്കുകയാണ് പശ്ചിമേഷ്യ.

വഷളായിക്കുന്ന ഇറാൻ അമേരിക്ക ബന്ധത്തിൽ ആശങ്ക പരത്തിയാണ് അമേരിക്ക പേർഷ്യൻ ഗൾഫിലേക്ക് ബോംബർ വിമാനങ്ങളെ അയച്ചിരിക്കുന്നത്. ബി 52 ബോംബർ വിമാനങ്ങളാണ് ഇറാന് സമീപത്തായി തമ്പടിക്കുക.

ഇറാനെ സമ്മർദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ എബ്രഹാം ലിങ്കൺ പടക്കപ്പൽ അമേരിക്ക ഇറാന് സമീപം വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോംബർ വിമാനങ്ങൾ കൂടി ഇറാനെ ലക്ഷ്യം വെച്ച് അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചത്.

error: Content is protected !!