fbpx
കായികം

ചെന്നൈ കോട്ട തകർത്ത് മുംബൈ ഐപിഎൽ രാജാക്കന്മാർ

ഹൈദരാബാദ്: അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന ഐപിഎൽ ഫൈനൽ മത്സരത്തിൽ ചെന്നൈ കോട്ട പിളർത്തി മുംബൈ ഐപിഎൽ കിരീടം ചൂടി.

ചെന്നൈക്കു വേണ്ടി അവസാന നിമിഷം വരെ പൊരുതിയ ഷെയിൻ വാട്സൺ പുറത്തായതോടെ കളിയുടെ ഗതി മാറുകയായിരുന്നു മികച്ച പ്രകടനം കാഴ്ചവെച്ച ബുംറ ചെന്നൈ ബാറ്റ്സ്മാൻ മാരെ വരിഞ്ഞു മുറുക്കുകയായിരുന്നു.
തുടർന്ന് അവസാന ഓവർ എറിയാൻ വന്ന ലസിത് മലിംഗയുടെ പരിചയസമ്പത്തിനു മുന്നിൽ ചെന്നൈയ്ക്ക് അടി പതറുകയായിരുന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടുകയായിരുന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറിൽ ലക്ഷ്യത്തിന് 1 റൺ അകലെ ബാറ്റിംഗ് അവസാനിക്കുകയായിരുന്നു.

error: Content is protected !!