fbpx
ഫുജൈറ

ഫു​ജൈ​റ തു​റ​മു​ഖ​ത്ത്​ സ്ഫോടനം നടന്നിട്ടില്ലെന്ന് അധികൃതർ;നാ​ല്​ വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം നടന്നു

ഫു​ജൈ​റ എ​മി​റേ​റ്റി​ലെ തു​റ​മു​ഖ​ത്ത്​ ഞാ​യ​റാ​ഴ്​​ച സ്​​ഫോ​ട​ന​മു​ണ്ടാ​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ഫു​ജൈ​റ സ​ർ​ക്കാ​ർ നി​ഷേ​ധി​ച്ചു. ചി​ല റ​ഷ്യ​ൻ ന്യൂ​സ്​ ഏ​ജ​ൻ​സി​ക​ളി​ൽ വ​ന്ന റി​പ്പോ​ർ​ട്ട്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. പ്ര​ഭാ​ത​ത്തി​ലു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തി​ൽ പ​ത്തോ​ളം എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക്​ തീ​പി​ടി​ച്ചു എ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്.
എന്നാൽ തു​റ​മു​ഖ​ത്ത്​ ഇ​ത്ത​ര​മൊ​രു സ്​​ഫോ​ട​ന​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും തു​റ​മു​ഖ പ്ര​വ​ർ​ത്ത​നം പ​തി​വു​പോ​ലെ ന​ട​ക്കു​ന്നു​ണ്ടെ​ന്നും സ​ർ​ക്കാ​ർ മീ​ഡി​യ ഓ​ഫി​സ്​ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

എന്നാൽ നാ​ല്​ വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​താ​യി യു.​എ.​ഇ വി​ദേ​ശ​കാ​ര്യ അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ൽ യു.​എ.​ഇ സ​മു​ദ്ര​പ​രി​ധി​യി​ലാ​ണ്​ ഞാ​യ​റാ​ഴ്​​ച അ​ട്ടി​മ​റി​ശ്ര​മം ന​ട​ന്നത്.
സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്​​ട​മോ ഇ​ല്ല. കടൽ ഗതാഗത സുരക്ഷയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു.

error: Content is protected !!