fbpx
ഉമ്മുൽ ഖുവൈൻ

ഉമ്മുൽ ഖുവൈൻ്റെ ഹൃദയത്തിൽ വിശ്വ വിശാല കേന്ദ്രമായി ലുലു നയിക്കുന്ന “മാൾ ഓഫ് യു എ ക്യു” സാക്ഷാൽക്കരിക്കപ്പെട്ടു

ഇത്ര വേഗതയിൽ ഒരു ലോകോത്തര ഷോപ്പിംഗ് ഡെസ്റ്റിനേഷൻ വടക്കൻ മേഖലയിലെ ഉമ്മുൽ ഖുവൈനിൽ നടപ്പിൽ വരുമെന്ന് ആരും വിചാരിച്ചിരുന്നില്ല. കഴിഞ്ഞ രാത്രി UAQ ഭരണാധികാരി ഹിസ് ഹൈനെസ്സ് ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല യുടെയും കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷെയ്ഖ് റാഷിദ് ബിൻ സൗദ് അൽ മുഅല്ല യുടെയും ലുലു ചെയർമാൻ എം എ യൂസുഫലി യുടെയും സാന്നിധ്യത്തിൽ  UAQ വിലെ ജനസമൂഹത്തിന് ഔപചാരികമായി സമർപ്പിക്കപ്പെട്ട  ‘മാൾ ഓഫ് യു എ ക്യു’ തദ്ദേശ വാസികളുടെ ദീർഘ കാലമായുള്ള ആഗ്രഹ പൂർത്തീകരണം കൂടിയാണ്.
3 ലക്ഷത്തോളം ചതുരശ്ര അടിയിൽ നിർമിച്ചിരിക്കുന്ന ഈ മാൾ കാഴ്ച്ചയ്ക്ക് തന്നെ പ്രൗഢി പകരുന്ന അനുഭവമാണ്. ലുലു വി ൻ്റെ    ഹൈപ്പർ മാർക്കറ്റ് തന്നെ ഒരു ലക്ഷം സ്‌ക്വയർ ഫീറ്റുണ്ട്. എമിറേറ്റിലെ ആദ്യത്തെ “പഞ്ച വെള്ളിത്തിര സിനിമാ ശാല” ഇതിനകത്താണ് . സ്റ്റാർ സിനിമാസ്. തികച്ചും ഒരു 5 സ്റ്റാർ അനുഭവത്തിൽ അഞ്ച് തീയേറ്ററുകളിൽ ഇവിടെ പുതു പുത്തൻ സിനിമകൾ ആസ്വദിക്കാം.
മാളിൽ കിഡ്‌സ് എൻ്റെർടൈൻമെന്റ് സെൻ്റെറും ഫുഡ് കോർട്ടും KFC , Hatam അടക്കമുള്ള ഔട്‍ലെറ്റുകളും  ബാങ്കും മാണി എക്സ്ചേഞ്ചുകളും പ്രമുഖ സ്വർണാഭരണ ശാലകളും എത്തിസലാത് -ഡു ഓഫീസുകളും tawjeeh സെർവിസും നിരവധി ബ്രാൻഡഡ് ഷോപ്പുകളും കോഫീ ഷോപ്പുകളും കോസ്മെറ്റിക് സെന്ററുകളും  അടക്കം എല്ലാ അവശ്യ വസ്തുക്കൾക്കും ലക്ഷ്വറി ഷോപ്പിങ്ങിനും വേണ്ട സർവ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. ഉമ്മുൽ ഖുവയ്ൻ്റെ ചരിത്രത്തിലെ നിസ്തുലമായ ഒരു അനുഭവമാണ് മാൾ ഓഫ് യു എ ക്യു നൽകുന്നത്.
500 ൽ അധികം വാഹനങ്ങൾക്ക് തണൽ പാർക്കിംഗ് ഒരുക്കിയിട്ടുണ്ട് . രാവിലെ 10 ന് തുറക്കുന്ന മാൾ റമദാനിൽ വീക്ക് എൻഡിൽ രാത്രി ഒരു മണി വരെ തുറന്നിരിക്കും. എപ്പോഴും വിലക്കുറവിൻ്റെ യും സ്പെഷ്യൽ പ്രൊമോഷൻ്റെ യും വാർത്തകൾ ഇവിടുത്തെ ലുലു ഹൈപ്പർ നൽകിക്കൊണ്ടിരിക്കുന്നു.
ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങൾ ഉമ്മുൽ ഖുവൈനിലെ നമ്മുടെ പ്രിയപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും പ്രദാനം ചെയ്യുകയാണ് ലുലു ഗ്രൂപ്പ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ലുലുവിൻ്റെ   വികസന പ്രക്രിയയുടെ ഭാഗമായാണ് ഇത്തരത്തിൽ വിശാലമായ ഒരു മാൾ നിർമിച്ചതെന്നും ഉൽഘാടന വേദിയിൽ എം എ യൂസുഫലി മാധ്യമങ്ങളോട് പറഞ്ഞു.
error: Content is protected !!