fbpx
ദുബായ്

യുഎഇ യിലെ നന്തി സ്വദേശികൾ ജീവകാരുണ്യ പ്രതിജ്ഞയോടെ, ജാതിമതഭേദമന്യേ ഇഫ്‌താർ സംഗമം നടത്തി

ദുബായ്: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് ഗ്രാമീണ മേഖലയായ ‘നന്തി’ യിൽ  നിന്ന് യുഎ ഇ യിൽ വ്യാപാരമേഖലയിലും തൊഴിൽ രംഗത്തും പ്രവർത്തിക്കുന്നവർ ഇന്നലെ ദുബായ് നന്തി ഗ്രാമം വില്ലയിൽ ഒന്നിച്ചുകൂടുകയും ഇഫ്‌താറിൽ പങ്കെടുക്കുകയും ചെയ്തത് ഏവർക്കും ഹൃദ്യമായ അനുഭവമായി മാറി.
നാട്ടുകാരിൽ പലരും ഏറെ നാളുകൾക്ക് ശേഷം തമ്മിൽ കാണുന്നതിനും വേദിയായ ‘യുഎ ഇ നന്തി അസോസിയേഷൻ ‘ ഇഫ്‌താർ ഊഷ്മളമായ സൗഹൃദങ്ങളുടെ ആഴവും പരപ്പും പങ്കുവയ്ക്കുന്ന ചടങ്ങു കൂടിയായി മാറി . ജാതി മത ഭേദമന്യേ നിരവധി പേർ കുടുംബങ്ങളുമായാണ് എത്തിയത്. നീണ്ടകാലത്തെ ഇടവേളയ്ക്കുശേഷം പരസ്പരം കണ്ടവർ വികാര നിർഭരമായ രംഗങ്ങൾ പങ്കുവയ്ക്കുകയും ഓർമ പുതുക്കുകയും ചെയ്തത് കൂടാതെ , നാടിനുവേണ്ടി പ്രത്യേകിച്ച് അശരണരായ ആളുകൾ ഉണ്ടെങ്കിൽ അവർക്കുവേണ്ട വിദ്യാഭ്യാസം , ചികിത്സ , പാർപ്പിട സഹായങ്ങൾ ചെയ്യാമെന്ന് ഉറപ്പിക്കുകയും ചെയ്തു. ഏതെങ്കിലും തരത്തിൽ നിയമ സഹായം ആവശ്യമുള്ളവർ യുഎ ഇ യിൽ ഉണ്ടെങ്കിൽ അത് സാധ്യമാക്കിക്കൊടുക്കാൻ വേണ്ട ഇടപെടൽ നടത്താമെന്ന് രക്ഷാധികാരിയായ പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസർ നന്തി അറിയിച്ചു.
നിസാർ സെയ്‌ദ് ആമുഖ പ്രഭാഷണം നടത്തി. യുണൈറ്റഡ്‌ PRO അസ്സോസിയേഷൻ്റെ സെക്രട്ടറി സൽമാൻ , വ്യാപാര പ്രമുഖനും അസ്സോസിയേഷൻ്റെ രക്ഷാധികാരിയുമായ  സിറാജ് മമത , യുഎഇ നന്തി അസ്സോസിയേഷൻ്റെ  മുതിർന്ന ഭാരവാഹികൾ – പ്രസിഡന്റ് സാജിദ് കൈനോത്ത്  , സെക്രട്ടറി അഹമ്മദ് ദിൽദാർ ,  ട്രഷറർ ബഷീർ വി പി തുടങ്ങിയവർ സംബന്ധിച്ചു. രാജീവൻ കെ കെ , റൗഫ് കളോളി , ഫൈസൽ കോടിക്കൽ , റെജി അരയൻ കണ്ടി , സുജിത് കേദാരം , ജാബിർ കെ വി , റഫീഖ് മാപ്പിളക്കുറ്റി , നൗഷർ ആരണ്യ , ഹനീഫ കക്കുളം , റാഫി പുളിഞ്ഞോളി , സമീർ മനാസ് , റഫീഖ് എം കെ , ഷറഫു , ഇസ്മായിൽ തുടങ്ങിയവർ ഇഫ്‌താറിന്‌ നേതൃത്വം നൽകി.
ജീവകാരുണ്യ മേഖലയിൽ സജീവമായി ഇടപെടാൻ തീരുമാനിച്ചുകൊണ്ടാണ് സംഗമം അവസാനിച്ചത്.
error: Content is protected !!