fbpx
ഇന്ത്യ

അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 59 മണ്ഡലങ്ങളിൽ ഇന്ന് വിധിയെഴുതും

 

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമായി 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. യു പി, പഞ്ചാബ് (13 സീറ്റുകള്‍ വീതം), പശ്ചിമ ബംഗാള്‍ (ഒമ്പത്), ബീഹാര്‍ (എട്ട്), ഢാര്‍ഖണ്ഡ് (മൂന്ന്), ഹിമാചല്‍ പ്രദേശ് (നാല്), കേന്ദ്ര ഭരണ പ്രദേശമായ ചണ്ഢീഗഢ് എന്നിവിടങ്ങളാണ് ജനവിധിയെ അഭിമുഖീകരിക്കുന്നത്.

കേരളത്തില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ ഏഴു ബൂത്തുകളിലെ റീ പോളിംഗും ഇന്നാണ്.
സംസ്ഥാനത്ത് കള്ളവോട്ടിന്റെ പേരില്‍ റീപോളിംഗ് നടക്കുന്നത് ഇതാദ്യമാണ്.

error: Content is protected !!