fbpx
അജ്‌മാൻ

കളഞ്ഞുകിട്ടിയ പേഴ്‌സ് തിരികെ നൽകി റഫീഖ് മാതൃകയായി കൂടെ അജ്‌മാൻ പോലീസിന്റെ അഭിനന്ദനവും

പ്രഭാത സവാരിക്കിടെ കളഞ്ഞുകിട്ടിയ പേഴ്‌സ് പേലീസില്‍ തിരിച്ചല്‍പ്പിച്ച് മലയാളി മാതൃകയായി.

കോഴിക്കോട് ജില്ലയിലെ പുറമേരി സ്വദേശി റഫീഖ് കിഴക്കയിലാണ് വലിയ സംഖ്യയടങ്ങിയ പേഴ്സ് തിരിച്ചേല്‍പ്പിച്ചത്. അജ്മാനിലെ മൊയ്ഹാദ് ഒന്നിലെ കൂക്ക് അല്‍ ശായ് റെസ്റ്റോറന്റിലെ ജീവനക്കാരനാണ് റഫീഖ്. അജ്മാനിലെ ഹമീദിയ പോലീസ് റഫീഖിന്റെ മാതൃകാപരമായ ഇടപെടലിനെ പ്രശംസിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. യുഎഇ സ്വദേശിയുടെതാണ് പേഴ്സ്. കളഞ്ഞു കിട്ടിയ സ്വത്ത് ഉടമസ്ഥനെ തിരിച്ചേല്‍പ്പിക്കാന്‍ കാട്ടിയ റഫീഖിന്റെ സത്യ സന്ധതയെ അഭിന്ദിക്കുന്നുവെന്ന് അജ്മാന്‍ പോലീസ് പറഞ്ഞു.

error: Content is protected !!