fbpx
ദുബായ്

ഭരതനാട്യത്തിനെക്കുറിച്ചും വസ്ത്രവിധാനത്തെക്കുറിച്ചും അറിവ് പകര്‍ന്ന് മൂണ്‍ യോഗയുടെ ക്രാഷ് കോഴ്സ് ” ആഹാര്യ “

 

ഭരതനാട്യത്തില്‍ നൃത്തം പോലെ തന്നെ പ്രധാനാമാണ് ,കഥാപാത്രതിനനുസരിച്ചുള്ള വേഷപ്പകര്‍ച്ച. വസ്ത്രവും , ആഭരണങ്ങളും, മെയ്ക്കപ്പ്‌ ,ഹെയര്‍ എല്ലാം ഏറെ സൂക്ഷ്മതയോടെ വേണം കൈകാര്യം ചെയ്യാന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ അറിവ് പകരാനായി മൂണ്‍ യോഗ ഒരുക്കിയ പഠന ക്ലാസ്സ്‌ ആണ് ” ആഹാര്യ ” .

ഭരതനാട്യം അഭ്യസിക്കുന്നവര്‍ക്കും, നൃത്തത്തോട് അഭിരുചിയുള്ളവര്‍ക്കും ഏറെ കൌതുകകരമായി ആഹാര്യ മാറി. കഴിഞ്ഞ മെയ്‌ 17 ന് മൂണ്‍ യോഗ സെന്ററില്‍ വച്ചാണ് ആഹാര്യ നടന്നത്. ഡാന്‍സ് ടീച്ചര്‍ ലക്ഷ്മി യുടെ നേത്രത്വത്തില്‍ നടന്ന ഈ പരിപാടിയില്‍ കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു. രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന ക്ലാസ്സില്‍ ഡാന്‍സ് മേയ്ക്കപ്പിന്റെയും ഹെയര്‍ സ്റ്റെയ് ലിങ്ങിന്റെയും ടെമോന്‍സ്ട്ട്രേഷന്‍ നടന്നു

error: Content is protected !!