fbpx
അന്തർദേശീയം ദേശീയം

സമുദ്ര സുരക്ഷ ശക്തമാക്കി ഗൾഫ് രാജ്യങ്ങൾ

അറേബ്യന്‍ ഉള്‍ക്കടലില്‍ അന്താരാഷ്ട്ര സമുദ്ര ഭാഗങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ (ജിസിസി) സുരക്ഷ ശക്തമാക്കി. പരസ്പരം ആശയവിനിമയും ഏകോപനവും ശക്തമാക്കിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ സമുദ്ര സുരക്ഷക്കും മേഖലാ നാവിക സഹാകരണത്തിനും പ്രവര്‍ക്കുന്നതെന്ന് ബഹ്‌റൈന്‍ ആസ്ഥാനമായ യുഎസ് നാവിക സേനയുടെ അഞ്ചാം കപ്പല്‍പട അറിയിച്ചു.
വിമാനവാഹിനിയായ യുഎസ്എസ് അബ്രഹാം ലിങ്കണും യുഎസ് മറൈന്‍ കോപ്‌സും ചേര്‍ന്ന് അറബികടലില്‍ രണ്ടു ദിവസങ്ങളിലായി നാവികാഭ്യാസം നടത്തിയതായും നാവിക സേന അറിയിച്ചു. യുദ്ധം തടയാനും അമേരിക്കന്‍ താല്‍പ്പര്യങ്ങളെ സംരക്ഷിക്കാനും ഭീഷണികളെ നേരിടാനമുള്ള ഊര്‍ജസ്വലതയും മാരക ശേഷിയും നാവികാഭ്യാസം വെളിവാക്കിയതായും നാവിക സേന അറിയിച്ചു.

സൗദിയുടെയും യുഎഇയുടെ തലസ്ഥാന നഗരികള്‍ക്കുനേരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഹൂതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച കിഴക്ക് – പടിഞ്ഞാറ് എണ്ണ പൈപ്പ്‌ലൈനിലെ രണ്ടു പമ്പിംഗ് സ്‌റ്റേഷനുകള്‍ക്കുനേരെ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.

error: Content is protected !!