fbpx
ഇന്ത്യ

കണ്ടതെല്ലാം വ്യാജ എക്സിറ്റ്പോൾ ഫലങ്ങൾ; നാം പോരാടിയത് സത്യത്തിനു വേണ്ടിയെന്നും നിങ്ങളുടെ കഠിനാധ്വാനം വെറുതെയാകില്ലെന്നും : രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങളെ സംബന്ധിച്ച് വോട്ടെണ്ണലിനു മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സത്യത്തിനു വേണ്ടിയാണ് നാം പോരാടുന്നത് എന്നതിനാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പേടിക്കേണ്ട കാര്യമില്ലെന്ന് രാഹുല്‍ പാര്‍ട്ടി പ്രവര്‍ത്തകരോടു പറഞ്ഞു.

‘അടുത്ത മണിക്കൂറുകള്‍ വളരെ പ്രധാനമാണ്. ജാഗ്രതയോടെയിരിക്കുക. വ്യാജ എക്‌സിറ്റ് പോളുകളില്‍ നിരാശരാകേണ്ടതില്ല. പാര്‍ട്ടിയിലും തങ്ങളില്‍ത്തന്നെയും വിശ്വാസമര്‍പ്പിക്കുക. നിങ്ങളുടെ കഠിനാധ്വാനം പാഴാകില്ല.’- കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വീറ്റ് ചെയ്തു.

ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എക്ക് ഭൂരിപക്ഷം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിന്റെയും വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.

error: Content is protected !!