fbpx
കേരളം

കേരളത്തിൽ യു ഡി എഫ് തരംഗം; യു ഡി എഫ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം ലക്ഷം കവിയുന്നു, യു ഡി എഫ് – 19 എൽ ഡി എഫ് – 1

തിരുവനന്തപുരം: പ്രവചനങ്ങളെ പോലും കടത്തിവെട്ടി ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വൻ യുഡിഎഫ് തരംഗം. യുഡിഎഫ് സ്ഥാനാർഥികൾ പലരും ഒരു ലക്ഷത്തിന് മുകളിൽ ലീഡ് സ്ഥാപിച്ച് മുന്നേറുകയാണ്. കേരളത്തിൽ യുഡിഎഫ് തരംഗത്തിന് വഴിയൊരുക്കിയ രാഹുലിന് തന്നെയാണ് ഏറ്റവും അധികം ലീഡ്. വയനാട്ടിൽ രാഹുലിന്റെ ലീഡ് മൂന്നു ലക്ഷത്തിലധികം വോട്ടായി.

ലീഡ് നിലയിൽ ബിജെപി പ്രതീക്ഷ വച്ച പത്തനംതിട്ടയിൽ സുരേന്ദ്രൻ ഈ ഘട്ടത്തിൽ മൂന്നാം സ്ഥാനത്താണ്. എന്നാൽ തിരുവനന്തപുരത്തും അതേ സ്ഥിതി തന്നെയാണ് ശശി തരൂർ വലിയ മുന്നേറ്റം നടത്തുന്നു.

പ്രളയക്കെടുതി നേരിട്ട പത്തനംതിട്ടയിലും ഇടുക്കിയിലും ചാലക്കുടിയിലും എൽഡിഎഫിന് വൻ തിരിച്ചടിയാണ് നേരിടുന്നത്. അതേ സമയം എൽഡിഎഫ് ഏറെ പ്രതീക്ഷ വച്ച പാലക്കാട് ഏവരേയും ഞെട്ടിച്ചുകൊണ്ട് കോൺഗ്രസ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠൻ തുടക്കം മുതൽ മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. ആലപ്പുഴ മണ്ഡലത്തിൽ മാത്രമാണ് എൽഡിഎഫും യുഡിഎഫും തമ്മിൽ ലീഡ് നിലയിൽ വലിയ അന്തരമില്ലാത്തത്. ഇവിടെ എൽ ഡി എഫ് 12558 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നു

ന്യൂനപക്ഷ വോട്ടുകൾ ഒന്നാകെ യുഡിഎഫിൽ കേന്ദ്രീകരിച്ചതാണ് യുഡിഎഫിന്റെ വൻ വിജയത്തിന് വഴിയൊരുക്കിയത്

error: Content is protected !!