fbpx
ഇന്ത്യ

മലയാളികളെ കണ്ടു പഠിക്കട്ടെ അവരാണ് യഥാർത്ഥ ഇന്ത്യക്കാർ: ജസ്റ്റിസ് കട്ജു

 

എല്ലാ അർത്ഥത്തിലും മലയാളികളാണ് യഥാർത്ഥ ഇന്ത്യക്കാരെന്ന് സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു.

യഥാർത്ഥ ഇന്ത്യക്കാരെ പ്രധാനം ചെയ്യുന്നത് മലയാളികൾ മാത്രമാണെന്നും എന്തിനെയും സ്വീകരിക്കാനുള്ള മനസ്സ് മലയാളികളുടെ ഏറ്റവും വലിയ സവിശേഷതയാണെന്നും കട്ജു പറയുന്നു.

യഥാർത്ഥ ഇന്ത്യക്കാർ ആരാണ് എന്ന് സ്വയം ചോദിച്ചു കൊണ്ട് നടത്തിയ ഫേസ്ബുക്ക് പോസ്റ്റിലാണ് മലയാളികളെ വാനോളം പുകഴ്ത്തുന്നത്

പോസ്റ്റിലെ പ്രസക്തഭാഗങ്ങൾ :
ഞാൻ ഒരു കാശ്മീരി ആണ് അതുകൊണ്ട് കാശ്മീരികൾ ആണ് യഥാർത്ഥ ഇന്ത്യക്കാരൻ എന്ന് വിളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് പക്ഷേ വിശാലമായി പറഞ്ഞാൽ യഥാർത്ഥ ഇന്ത്യക്കാരെന്ന് വിളിക്കാവുന്നത് മലയാളികളെയാണ്

ഒരു ഇന്ത്യക്കാരന് ഉണ്ടായിരിക്കേണ്ട എല്ലാഗുണങ്ങളുമുള്ളത് മലയാളികൾക്കാണ്

മതമൈത്രിയോടെ ഒന്നായി ജീവിക്കണമെങ്കിൽ എല്ലാ വിഭാഗക്കാരെയും ബഹുമാനിക്കാൻ ശീലിക്കണം ഇത് കൃത്യമായി പുലർത്തുന്നതിൽ ഏറ്റവും മികച്ചവർ മലയാളികളാണ് അതുകൊണ്ടുതന്നെ പ്രതീകാത്മകമായി ഇന്ത്യയെ മുഴുവൻ പ്രതിനിധാനം ചെയ്യുന്നത് മലയാളികൾ ആണെന്ന് പറയേണ്ടി വരും മലയാളികളെ കണ്ടു പഠിക്കാനും അവരിൽനിന്നും കാര്യങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കണം
“മലയാളികൾ നീണാൾ വാഴട്ടെ” എന്നു പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്

error: Content is protected !!