fbpx
കേരളം

കേരളത്തിൽ നിന്നും ബിജെപി യിൽ മന്ത്രി സ്ഥാനത്തിനായി ചരടുവലി

സീറ്റ് നേടാനായില്ലെങ്കിലും കേന്ദ്രമന്ത്രിസഭയിൽ കയറിക്കൂടാൻ കേരളത്തിലെ ബിജെപി നേതാക്കൾ ചരടുവലി തുടങ്ങി. അൽഫോൺസ് കണ്ണന്താനം, വി മുരളീധരൻ, കുമ്മനം രാജശേഖരൻ എന്നിവരാണ് രംഗത്തുള്ളത്. കേരളത്തിലെ ആർഎസ്എസ്, ബിജെപി നേതൃത്വത്തിന്ട അൽഫോൺസ് കണ്ണന്താനം മന്ത്രിയാകുന്നതിനോട് യോജിപ്പില്ല. കഴിഞ്ഞതവണ ചാനൽവാർത്ത കണ്ടാണ് കണ്ണന്താനം മന്ത്രിയായ വിവരം കേരളത്തിലെ നേതാക്കൾ അറിഞ്ഞത്.

വി മുരളീധരനെ രാജ്യസഭാ എംപിയാക്കിയതും കേരളത്തിലെ ആർഎസ്എസ്, ബിജെപി നേതാക്കളുടെ അറിവോടെയല്ല. കേന്ദ്ര ബിജെപി നേതാക്കളിലുള്ള സ്വാധീനം ഉപയോഗിച്ചാണ് മുരളീധരൻ എംപി സ്ഥാനം നേടിയത്. ഇപ്പോൾ മന്ത്രിസ്ഥാനത്തിനുള്ള ചരടുവലിയും അതേ രീതിയിൽ തന്നെയാണ്. മുരളീധരനെ മന്ത്രിയാക്കുന്നതിനോട് കേരളത്തിലെ ആർഎസ്എസിന് യോജിപ്പില്ല.

കുമ്മനം രാജശേഖരനെ ഗവർണർസ്ഥാനം രാജിവയ്പ്പിച്ച് തിരുവനന്തപുരത്ത് മത്സരിപ്പിച്ചിട്ട് പ്രയോജനമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ മന്ത്രിസ്ഥാനം നൽകണമെന്നാണ് ആർഎസ്എസ് താൽപ്പര്യം. അതേസമയം, കേരളത്തിനു മന്ത്രിസ്ഥാനം ലഭിക്കുന്ന കാര്യം ഉറപ്പായിട്ടില്ല.

error: Content is protected !!