fbpx
അബൂദാബി ദേശീയം

വെള്ളിയാഴ്ച യു.എ.ഇ. ശൈഖ് സായിദ് ജീവകാരുണ്യ ദിനമായി ആചരിച്ചു

 

യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ വിഭാവനം ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളും സേവനങ്ങളുമെല്ലാം മുൻനിർത്തി കഴിഞ്ഞ 15 വർഷമായി റംസാനിലെ 19-ാ മത് ദിനം സായിദ് ഹ്യുമാനിറ്റേറിയൻ ദിനമായി ആചരിച്ച് വരികയാണ്.

ശൈഖ് സായിദ് തുറന്നിട്ട വഴികളിലൂടെ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ എന്നിവരുടെ നേതൃത്വത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

യു.എ.ഇക്ക് പുറമേ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെല്ലാം പാവപ്പെട്ട കുട്ടികൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളുമെല്ലാം ശൈഖ് സായിദിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്നു. യു.എ.ഇ ഭരണാധികാരികൾ ട്വിറ്ററിലൂടെ സായിദ് ജീവകാരുണ്യ ദിനത്തെക്കുറിച്ചും അത് മുന്നോട്ട് വെക്കുന്ന മഹത്തായ സന്ദേശത്തെക്കുറിച്ചും ലോകത്തോട് പങ്ക് വെച്ചു. മറ്റുള്ളവരിൽ സന്തോഷം നിറക്കാൻ കഴിയുന്നതിലാണ് യഥാർഥ സന്തോഷമെന്ന് നമ്മെ പഠിപ്പിച്ച മഹാത്മാവാണ് ശൈഖ് സായിദെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററിൽ കുറിച്ചു. ശൈഖ് സായിദിനൊപ്പമുള്ള ഫോട്ടോകളടക്കമാണ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ട്വിറ്ററിൽ പങ്ക് വെച്ചത്.

error: Content is protected !!