fbpx
ദുബായ്

പ്രമുഖ വ്യവസായി ഭാരത് ഭായ് ഷാ അന്തരിച്ചു

ദുബായ്: പ്രമുഖ വ്യവസായി ഭാരത് ഭായ് ഷാ അന്തരിച്ചു. ദുബായിലെ അറിയപ്പെട്ട വ്യവസായ പ്രമുഖനും കാരുണ്യ പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായിരുന്നു ഭാരത് ഭായ് ഷാ.

ഇന്ത്യയിലെ ഗുജറാത്തിലാണ് ജനനം മരണപ്പെടുമ്പോൾ 87 വയസ്സായിരുന്നു അദ്ദേഹത്തിന്

നിലവിൽ അൽ മുസ്തനീർ കമ്പനിയുടെ ചെയർമാൻ ആയിരുന്നു ഷാ യു .എ.ഇ.യിലെ ഏറ്റവും മുതിർന്ന പ്രവാസി വ്യവസായകളിൽ ഒരാളായിരുന്നു. ആറ് പതിറ്റാണ്ടുകളായി യെമെൻ , സൗദി അറേബ്യ, യു.എ.ഇ. എന്നിവിടങ്ങളിൽ അദ്ദേഹം നടത്തിയ വിലമതിക്കാനാവാത്ത സേവനങ്ങളെ മുൻനിർത്തി 2015- ൽ രാജ്യം പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.

error: Content is protected !!