fbpx
അജ്‌മാൻ

ഉത്തമ മാതൃകയായി അൽ അമീർ സ്കൂൾ അധികൃതർ; തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കിയും പങ്കുചേർന്നും വിദ്യാർഥികളും

അജ്‌മാൻ ചൈന മാളിനടുത്തുള്ള ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കായി അൽ അമീർ ഇംഗ്ലീഷ് സ്‌കൂൾ ഇഫ്താർ വിരുന്നൊരുക്കി.ചൈന മാളിനോട് ചേർന്നുള്ള മസ്ജിദിലാണ് ഇഫ്താർ ഒരുക്കിയത്.അജ്മാനിലെ വിവിധ ലേബർ ക്യാമ്പുകളിൽ അൽ അമീർ സ്കൂൾ ഇഫ്താർ ഗിഫ്റ്റ് പാക്കറ്റുകളുമായി എല്ലാ വർഷവും എത്താറുണ്ട്.വിദ്യാർത്ഥികളും അധ്യാപകരും മാനേജ്മെന്റും നോൺ ടീച്ചിങ്ങ് സ്റ്റാഫും ഒറ്റ മനസ്സോടെ മുന്നിട്ടിറങ്ങിയാണ് നോമ്പുകാലത്തെ ലേബർ ക്യാമ്പ് സന്ദർശനങ്ങൾ നടത്താറുള്ളത്.അതോടൊപ്പം തൊഴിലാളികൾക്കായി വിപുലമായ ഇഫ്താറും സംഘടിപ്പിക്കാറുണ്ട്. അതിൻറെ ഭാഗമായാണ് ചൈന മാളിനോട് ചേർന്നുള്ള മസ്ജിദിൽ ഈ വർഷത്തെ ഇഫ്താർ നടന്നത്.സ്‌കൂൾ ചെയർമാൻ എ കെ അബ്ദുൽ സലാം,ഡയറക്ടർ സക്കീർ,പ്രിൻസിപ്പൽ എസ് ജെ ജേക്കബ്,വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീൻ, അക്കാദമിക് കോ ഓഡിനേറ്റർ സൈഫുദ്ദീൻ ഹംസ,കരിക്കുലം ഹെഡ് ലത വാരിയർ,സ്‌കൂളിലെ അധ്യാപകർ,വിദ്യാർഥിനീവിദ്യാർഥികൾ,നോൺ ടീച്ചിങ്ങ് സ്റ്റാഫ്‌,ഡ്രൈവർമാർ ,കണ്ടക്ടർമാർ തുടങ്ങി എല്ലാവരും വലിപ്പച്ചെറുപ്പമില്ലാതെ ലേബർ ക്യാമ്പ് തൊഴിലാളികൾക്കൊപ്പം നോമ്പ് തുറന്നു.

error: Content is protected !!