fbpx
ഇന്ത്യ

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞക്ക് മമതയുമെത്തും

ന്യൂഡൽഹി∙ മേയ് 30ന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ രാഷ്ട്രീയവൈരികളിലൊരാളായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കും.
മമത ബാനര്‍ജിയെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചിരുന്നു. മോദിയുടെ ക്ഷണം സ്വീകരിക്കുന്നുവെന്നും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നും മമത അറിയിച്ചു. മറ്റ് മുഖ്യമന്ത്രിമാരുമായി ഞാന്‍ സംസാരിച്ചു. ഇതൊരു ചടങ്ങാണ് ഞാൻ നിശ്ചയമായും പങ്കെടുക്കും– മമത മാധ്യമങ്ങളോട് പറഞ്ഞു. മോദിയും ബിജെപിയും രണ്ടാമതൊരു തവണ കൂടി അധികാരത്തിലേറാതിരിക്കാൻ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് സജീവമായി ശ്രമിക്കുകയും മോദിയെ പരസ്യമായി എതിർക്കുകയും ചെയ്‌ത നേതാവാണ് മമത. കൊല്‍ക്കത്തയില്‍ നവോത്ഥാന നായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തിന് പിന്നാലെ മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും ഗുണ്ടകള്‍ എന്നാണ് മമത അഭിസംബോധന ചെയ്‌തതും. തൃണമൂലിന്റെ 40 എംഎല്‍എമാര്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപിക്കൊപ്പം ചേരുമെന്നു മോദി വെല്ലുവിളിത് മമതയെ പ്രകോപിച്ചിരുന്നു

error: Content is protected !!