fbpx
ദുബായ്

ദുബായിൽ വാണിജ്യാടിസ്ഥാനത്തിൽ നാടൻ നന്നാരി സർബത്തുമായി യുവ സംരംഭകർ

ദുബായ്: ദുനിയാവിലെ പലജാതി സർബത്ത് എന്ന പേര് കേൾക്കുമ്പോൾ തന്നെയുണ്ട് അതറിയാനുള്ള കൗതുകം, അല്ലേ ?? അതറിഞ്ഞു കഴിഞ്ഞാലോ.. നാം അതിന്റെ പിന്നാലെ കൂടും, വീണ്ടും വീണ്ടും രുചിക്കാൻ. അത്ര കണ്ട് അതിന്റെ സ്വാദും ഗുണവുമെന്നു ഉപയോഗിച്ചവർ പറയുന്നു. കാതോട് കാതോരം പടർന്നു പന്തലിച്ച് ഈ രുചി പെരുമ ദുബായിലെങ്ങും എത്തിയിരിക്കുന്നു. ഉവ്വ്, ദുബായിലെ പല പ്രമുഖ റെസ്റ്റോറന്റുകളിലെയും ഇഷ്ട വിഭവങ്ങളോടൊപ്പം ചേർത്ത് പറയാവുന്ന പേരായിരിക്കുന്നു- ദുനിയാവിലെ പല ജാതി സർബത്ത്.

ആഹാരത്തിനു ശേഷം മാത്രമല്ല ആഹാരത്തിനു മുമ്പും റെസ്റ്റോറന്റിലെത്തുന്നവർ ഇതു ചോദിച്ചു വാങ്ങുന്നു. രുചിയോടൊപ്പം ഔഷധഗുണവും ഇതിനുള്ളതാണ് ഈ പാനീയത്തെ ഇത്ര വേഗം ജനപ്രിയമാക്കിയതെന്നു ഇതിന്റെ സ്രഷ്ടാക്കളായ നൗഫൽ മുഹമ്മദും ഖാദർ സ്പിയോണും പറയുന്നു.

 

പ്രമുഖ സൂപ്പർമാർക്കറ്റുകളിലും ഇത് ലഭ്യമാണ്. ‘ദുനിയാവിലെ പല ജാതി സർബത്ത്’ എന്ന ഈ ഉല്പന്നം നന്നാരി, ജിൻജർ, ഫാഷൻ ഫ്രൂട്ട്, ജാതിക്ക, മുന്തിരി തുടങ്ങി ആരോഗ്യദായകമായ ഫല വർഗങ്ങളെ സംസ്‌ക്കരിച്ച്,യാതൊരു വിധ കൃത്രിമ രുചിക്കൂട്ടുകളും കലർത്താതെ ഒരു ഔഷധ ശാലയിലെന്ന പോലെ സൂക്ഷ്മതയോടെയും സംശുദ്ധതയോടെയും ഉണ്ടാക്കിയെടുക്കുന്നതാണെന്നു നിർമാതാക്കൾ അറിയിക്കുന്നു.

ഫുഡ്‌സ്റ്റഫ് ഡിസ്റ്റിബൂഷൻ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ‘കെൻസ് ഫുഡി’ ന്റെ സ്വന്തം ഉല്പന്നമായ ഈ സർബത്ത് വിപണിയിൽ പൊടുന്നനെ ശ്രദ്ധ നേടാൻ കാരണമായത് ഇതിന്റെ ആരോഗ്യപരമായ ചേരുവകളാണെന്നും അവർ എടുത്തുപറയുന്നു. ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് പരക്കെ പറയുന്ന ഫാഷൻ ഫ്രൂട്ട് കൊണ്ടുള്ള സർബത്തിനു ചെലവേറുകറുകയാണ്.

പല തരത്തിലും വിധത്തിലുമുള്ള ശീതളപാനീയങ്ങൾ നിറഞ്ഞു കവിയുന്ന വിപണിയിൽ “ആരോഗ്യം തെരഞ്ഞെടുക്കാൻ ഒരു ദാഹശമനി” എന്ന ചിന്തയും അതിനായുള്ള ഗവേഷണവുമാണ് ഇത്തരമൊരു ആശയത്തിലേക്ക് തങ്ങളെ കൊണ്ടെത്തിച്ചതെന്നു നൗഫലും ഖാദറും പറയുന്നു.

പാലക്കാട്/ ഒറ്റപ്പാലം സ്വദേശികളായ ഈ ചെറുപ്പക്കാർ, ഇളം പ്രായത്തിലേ തങ്ങൾക്കു കിട്ടിയ ബിസിനസ് വാസനയെ ദുബായി പോലൊരു അന്തർദേശീയ മാർക്കറ്റുമായി ബന്ധപ്പെടുത്തി സ്വയം വളരുകയായിരുന്നുവെന്ന് ഇവരുടെ ‘സംരംഭകത്വ പാഠം’ അടിവരയിട്ടു പറയുന്നു.

മികച്ച ഇന്ത്യൻ പ്രോഡക്ടുകൾ ദുബായിലും ഇവിടെ നിന്ന് മറ്റു രാജ്യങ്ങളിലേക്കും എത്തിക്കുക എന്ന ലക്‌ഷ്യം നിറവേറ്റിയ ‘കെൻസ് ഫുഡ്’ തങ്ങളുടേതായ പതിനഞ്ചോളം ഫുഡ് പ്രൊഡക്ടുകൾ വിപണിയിൽ കൊണ്ട് വരുന്നതിന്റെ അണിയറ പ്രവർത്തനങ്ങളിലാണ്.

error: Content is protected !!